Latest News
Loading...

വികസിത് ഭാരത് സങ്കൽപ്പ യാത്ര തിടനാട് ഗ്രാമ പഞ്ചായത്തിൽ



കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ യാത്ര  തിടനാട് ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി.

തിടനാട്ടിൽ നടന്ന ചടങ്ങിൽ ലീഡ് ബാങ്ക് മാനേജർ EM അലക്സ് അധ്യക്ഷൻ ആയിരുന്നു. ജില്ലാ പഞ്ചായത്തു അംഗം ഷോൺ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു .കെജി കണ്ണൻ , ഗ്രാമ പഞ്ചായത്ത് അംഗം സന്ധ്യ ശിവകുമാർ,റബ്ബർ ബോർഡ് ഡെവലപ്മെന്റ് ഓഫീസർ നിർമല ജോർജ് kvk അസി പ്രൊഫ ps ബിന്ദു , fact പ്രതിനിധി അലീന ചാക്കോ , ms ശ്രീകാന്ദ് ,പി രാജേഷ് എന്നിവർ പങ്കെടുത്തു.sbi മാനേജർ ഹരിഹര സുബ്രരഹ്മണ്യൻ സ്വാഗതവും അനിൽ പ്രസാദ് നന്ദിയും പറഞ്ഞു. 





കേന്ദ്ര ഗവൺമെന്റിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ ജനങ്ങളിലെത്തിക്കുകയാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം.വിവിധ കേന്ദ്ര പദ്ധതികളിൽ ഗുണഭോക്താക്കളെ ചേർക്കുന്നതിന് യാത്ര എത്തിച്ചേരുന്ന കേന്ദ്രങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ് , മുദ്ര , സ്റ്റാൻഡ് അപ് ഇന്ത്യ മുതലായ സ്കീമുകളിൽ അർഹതയുള്ളവർക്ക് ക്യാമ്പിൽ വച്ചു തന്നെ തത്വത്തിൽ അംഗീകാരം നൽകും. യാത്രക്കായി പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ പദ്ധതികൾ സംബന്ധിച്ച എല്ലാ വിവരങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കാർഷിക മേഖലയിലെ നവീന സാങ്കേതിക വിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രോൺ പ്രദർശനവും ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി ഉജ്വല യോജന മുഖേന അർഹരായവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ആധാർ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments