തീക്കോയി ഗ്രാമപഞ്ചായത്തിൽ ഐ സി ഡി എസ് ന്റെ ആഭിമുഖ്യത്തിൽ ഓറഞ്ച് ദി വേൾഡ് ക്യാമ്പയിനും ജാഗ്രത സമിതി സംഗമവും സംഘടിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനും സ്ത്രീ സമത്വത്തിനും സ്ത്രീകളുടെ നേർക്കുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള ആവശ്യമായ ബോധവത്കരണം ക്യാമ്പയിന്റെ ഭാഗമായി നടന്നു. ക്യാമ്പയിനിന്റെ ഭാഗമായി റാലിയും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ജാഗ്രത സമിതിസംഗമത്തിൽ വൈസ് പ്രസിഡന്റ് മാജി തോമസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ സി ജെയിംസ് ജാഗ്രത സമിതി സംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, ഐ സി ഡി എസ് സൂപ്പർവൈസർ മെർലിൻ ബേബി, മെമ്പർമാരായ മോഹനൻ കുട്ടപ്പൻ , ജയറാണി തോമസ്കുട്ടി, മാളു ബി മുരുകൻ ,നജീമ പരികൊച്ച് തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ.ബീന ഗിരി ബോധവത്കരണ ക്ലാസ്സ് നയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments