Latest News
Loading...

അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്റര്‍ പിടിയിലായി



അധ്യാപികയ്ക്ക് സ്ഥിര നിയമനം തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്റര്‍ കോട്ടയം വിജിലന്‍സിന്റെ പിടിയിലായി. കോട്ടയം സിഎന്‍ഐ എല്‍.പി. സ്‌കൂളിലെ പ്രധാനധ്യാപകന്‍ സാം ടി ജോണിനെയാണ് അറസ്റ്റ് ചെയ്തത്. രാവിലെ ഒന്‍പത് മണിയോടെ കോട്ടയം വിജിലന്‍സ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.



സ്ഥിര നിയമനം തരപ്പെടുത്താം എന്ന് വാഗ്ദാനം ചെയ്ത് മറ്റൊരു സ്‌കൂളിലെ അദ്ധ്യാപികയുടെ കൈയില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്‌ബോഴായിരുന്നു സാം ടി ജോണ്‍ അറസ്റ്റിലാകുന്നത്. എഇഒയ്ക്ക് നല്‍കണം എന്ന് പറഞ്ഞായിരുന്നു ഇയാള്‍ പണം ആവശ്യപ്പെട്ടത്.



ഡിവൈഎസ്പി രവികുമാര്‍ വി ആര്‍, ഐ ഒ പി മാരായ രമേഷ് ജി, പ്രതിപ് എസ്, അനില്‍ എ, മഹേഷ് പിള്ള, എസ് ഐമാരായ സ്റ്റാന്‍ലി തോമസ്, ജയ്‌മോന്‍ വി എം, സാബു വി ടി, എ എസ് ഐമാരായ അനില്‍ കുമാര്‍, ഹാരീസ് എം ഐ, എസ് സി പി ഒ അരുണ്‍ ചന്ദ്, മനോജ് കുമാര്‍ വി എസ്, രഞ്ജിനി കെ പി എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.



   




Post a Comment

0 Comments