ഈരാറ്റുപേട്ട പിട്ടാപ്പള്ളില്‍ ഏജന്‍സീസിന് മുന്നില്‍ ടിവി സെറ്റ് അടിച്ചുപൊട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ വിശദീകരണവുമായി സ്ഥാപനം രംഗത്തുവന്നു. ഷോറൂമിന് മുന്നില്‍ ടിവി അടിച്ചുപൊട്ടിച്ച് കസ്റ്റമറുടെ പ്രതിഷേധം എന്ന് മാത്രമായിരുന്നു വീഡിയോയുടെ ഒപ്പമുള്ള കുറിപ്പ്. ഈ സംഭവത്തിന്റെ പിന്നില്‍ നടന്നത് എന്താണെന്ന വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പിട്ടാപ്പള്ളില്‍ ഏജന്‍സീസ്. വാറന്റി കാലയളവിലുള്ള ഉല്‍പന്നം കസ്റ്റമറുടെ ആവശ്യപ്രകാരം സര്‍വ്വീസ് ചെയ്ത് നല്കാന്‍ ടിവി കമ്പനി തയാറായെങ്കിലും അതിന് കാത്ത് നില്‍ക്കാതെ ഉപഭോക്താവ് ടിവി തല്ലിപ്പൊട്ടിക്കുകയായിരുന്നു.
കുറിപ്പ് ചുവടെ:
'... ഞങ്ങളുടെ ഈരാറ്റുപേട്ട ഷോറൂമില്‍ നിന്ന് നാലു മാസങ്ങള്‍ക്കു മുന്‍പ് ടിവി വാങ്ങിച്ച കസ്റ്റമര്‍ 09/08/2023 ബുധനാഴ്ച്ച രാത്രി 7:45pm തന്റെ 32' TV വര്‍ക്ക് ആവുന്നില്ല എന്ന് ഒരു കംപ്ലയിന്റ് പറയുകയും അന്ന് സര്‍വീസ് സെന്റര്‍ അടച്ചു പോയതിനാല്‍ പിറ്റേ ദിവസം രാവിലെ (10/08/2023) തന്നെ ഞങ്ങള്‍ കംപ്ലയിന്റ് രെജിസ്റ്റര്‍ ചെയ്യുകയും (Reg No :08238095) ഞങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വൈകാതെ തന്നെ കസ്റ്റമറെ സര്‍വീസ് സെന്ററില്‍ നിന്നും contact ചെയ്യുകയും complaint ന്റെ വിശദാംശങ്ങള്‍ ചോദിക്കുകയും ചെയ്തു. പിന്നീട് കസ്റ്റമര്‍ T V യും ആയി ഷോപ്പില്‍ എത്തിയപ്പോള്‍, ഷോപ്പില്‍ വെച്ച് തന്നെ കമ്പനിക്കാരും ആയി സംസാരിക്കുകയും കമ്പനിയില്‍ നിന്ന് കസ്റ്റമറുടെ പരാതി പരിഹരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
തുടര്‍ന്ന് യാതൊരു പ്രകോപനവും ഇല്ലാതെ ഷോപ്പിന് പുറത്ത് ഇറങ്ങിയ കസ്റ്റമര്‍ തന്റെ മകനോട് Video Shoot ചെയ്യാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് കസ്റ്റമര്‍ ഷോപ്പിന്റെ മുമ്പില്‍ വെച്ച് T V നിലത്തു എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു.
ടിവി നശിപ്പിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ വിഷമം തോന്നിയെങ്കിലും കസ്റ്റമറിന്റെ ദേഷ്യം തീര്‍ക്കാന്‍ അദ്ദേഹം ചെയ്ത ഒരു കടന്ന കൈ എന്ന നിലയില്‍ ഞങ്ങള്‍ അതിന് കാണുകയും ഓരോ വ്യക്തികളുടെയും അഭിപ്രായത്തെയും അവരുടെ മനോഭാവത്തെയും പൂര്‍ണമായി ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. കസ്റ്റമറിന്റെ താല്‍പര്യത്തിനനുസരിച്ച് ഉടന്‍ തന്നെ സര്‍വീസ് ചെയ്തു കൊടുക്കാത്തതില്‍ അദ്ദേഹത്തിന്റെ ദേഷ്യം പ്രകടിപ്പിച്ചതാവാം എന്ന് ഞങ്ങള്‍ കരുതുന്നു. കസ്റ്റമറിനോട് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ഇനിയും കസ്റ്റമര്‍ ആവശ്യപ്പെടുന്ന പക്ഷം കമ്പനിയുമായി ബന്ധപ്പെട്ട കസ്റ്റമറിന് എന്തെങ്കിലും ബെനിഫിറ്റ് നല്‍കാന്‍ ആകുമെങ്കില്‍ ഞങ്ങള്‍ ചെയ്തുകൊടുക്കാന്‍ തയ്യാറാണ് എന്നും ഇതോടൊപ്പം ചേര്‍ക്കുന്നു.
ഈ വീഡിയോ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ ഇതിന്റെ സത്യാവസ്ഥ അറിഞ്ഞിരിക്കണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധം ഉള്ളതുകൊണ്ട് മാത്രമാണ് ഈ പോസ്റ്റ് മറുപടിയായി രേഖപ്പെടുത്തുന്നത്...'
പ്രവര്‍ത്തനം ആരംഭിച്ച് രണ്ടാം വര്‍ഷത്തിലേയ്ക്ക് എത്തിയ പിട്ടാപ്പള്ളി ഈരാറ്റുപേട്ട ഷോറൂം ഉപഭോക്താക്കളുടെ മികച്ച പിന്തുണയോടെയാണ് മുന്നോട്ട് പോകുന്നത്. വാര്‍ഷികാഘോഷങ്ങളും ഓണക്കാലവും കണക്കിലെടുത്ത് മികച്ച ഓഫറുകളും ഷോറൂം നല്‍കുന്നുണ്ട്. ഉല്‍സവ സീസണില്‍ ഉണ്ടായ ഈ സംഭവം, ഷോറൂമിന്റെ സല്‍പ്പേര് നശിപ്പിക്കാനുള്ള ശ്രമമാണെന്നും മാനേജ്‌മെന്റ് വിലയിരുത്തി.
0 Comments