Latest News
Loading...

സ്വാതന്ത്ര്യ ദിന റാലിയുമായി അരുവിത്തുറ സെന്റ്.ജോർജ് കോളേജ് .



സ്വാതന്ത്ര്യത്തിന്റെ 76ാം വാർഷികാഘോഷങ്ങളോടനുബദ്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് വർണ്ണശബളമായ സ്വതന്ത്ര്യ ദിന റാലി സംഘടിപ്പിക്കുന്നു. 14-ാം തിയതി രാവിലെ 10 ന് റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം പാലാ ഡി വൈ എസ് പി എ ജെ തോമസ് നിർവഹിക്കും. തുടർന്ന് സ്വതന്ത്ര്യത്തിന്റെ പ്രതീകമായി വെള്ളരിപ്രാവുകളെ അകാശത്തിലേക്ക് പറത്തി വിടും. 

കോളേജ് മാനേജർ വെരി റവ ഡോ അഗസ്‌റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് , ബർസാർ റവ.ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിക്കും.  രണ്ടായിരത്തോളം വിദ്യാർത്ഥികൾ അണിനിരക്കുന്ന റാലിയിൽ സ്വതന്ത്ര്യ സമര നായകരുടെ വേഷധാരികളും നിശ്ച്ചല ദൃശ്യങ്ങളും വാദ്യഘോഷങ്ങളും അണിനിരക്കും.

 റാലി കോളേജ് അങ്കണത്തിൻ സമാപിക്കും. ക്യാംപസിൽ വിദ്യാർത്ഥികൾ അണിനിരക്കുന്ന ഭീമൻ ഇന്ത്യയുടെ അവിഷ്കാരവും ഉണ്ടാവും.






   




Post a Comment

0 Comments