സ്വാതന്ത്ര്യത്തിന്റെ 76ാം വാർഷികാഘോഷങ്ങളോടനുബദ്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് വർണ്ണശബളമായ സ്വതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു . രാവിലെ 10 ന് റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം പാലാ ഡി വൈ എസ് പി എ ജെ തോമസ് നിർവഹിച്ചു തുടർന്ന് സ്വതന്ത്ര്യത്തിന്റെ പ്രതീകമായി വെള്ളരിപ്രാവുകളെ അകാശത്തിലേക്ക് പറത്തി.
കോളേജ് മാനേജർ വെരി റവ ഡോ അഗസ്‌റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് , ബർസാർ റവ.ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ , ഈരാറ്റുപേട്ട സി. ഐ ബാബു സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. രണ്ടായിരത്തോളം വിദ്യാർത്ഥികൾ അണിനിരന്ന റാലിയിൽ സ്വതന്ത്ര്യ സമര നായകരുടെ വേഷധാരികളും നിശ്ച്ചല ദൃശ്യങ്ങളും അണിനിരന്നു.
ഈരാറ്റുപേട്ട നഗരത്തിലൂടി നടന്ന റാലി കോളേജ് അങ്കണത്തിൻ സമാപിച്ചു. ക്യാംപസിൽ വിദ്യാർത്ഥികൾ അണിനിരന്ന ഭീമൻ ഇന്ത്യയുടെ അവിഷ്കാരവും ഒരുക്കിയിരുന്നു..
0 Comments