യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം മുല്ലമറ്റം ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ശ്രീകുമാർ (31) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം തന്റെ മുൻ സുഹൃത്തായ പാലാ സ്വദേശിനിയായ യുവതിയോട് റോഡിൽ വച്ച് പണം കടം ചോദിക്കുകയും, യുവതി ഇത് നൽകാതിരുന്നതിനെ തുടർന്ന് യുവതിയുടെ കയ്യിൽ കയറി പിടിക്കുകയും, മർദ്ദിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
0 Comments