ഈരാറ്റുപേട്ട കോടതി സമുച്ചയത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വക്കേറ്റ് ജോമി സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റ് കൃഷ്ണപ്രഭൻ ആർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
. ജുഡീഷ്യൽ ട്രെയിനി ലെസ്ലി പനവിള , ബാർ അസോസിയേഷൻ സെക്രട്ടറി വി പി നാസർ, അഡ്വക്കേറ്റ് സെബാസ്റ്റ്യൻ ജോസ് , ബോസ് , ഷിനു മോൻ തുടങ്ങിയവർ സംസാരിച്ചു. സമ്മേളാനന്തരം ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു
0 Comments