Latest News
Loading...

പാലായിൽ നിന്നും യുക്രെയിൻലേക്കും റഷ്യയിലേക്കും കത്ത്




പാലായിൽ നിന്നും യുക്രെയിനിലേക്കും   റഷ്യയിലേക്ക്ക്കും കത്തുകൾ അയച്ച് പാലാ സെൻറ് തോമസ് T T I-ലെ വിദ്യാർത്ഥികൾ.
 ഹിരോഷിമ ദിനാചരണത്തിന് ഭാഗമായിട്ടാണ് കുട്ടികൾ കത്തുകൾ അയച്ചത്. ഇന്ത്യയിലുള്ള യുക്രെയിൻ എംബസിയിലേക്കും റഷ്യൻ എംബസിയിലേക്ക് ആണ് കുട്ടികൾ കത്തുകൾ അയച്ചത്.

ലോക യുദ്ധം മാനവരാശിക്ക് എന്നും കണ്ണുനീരിന്റെയും ദുരിതത്തിന്റെയും വിത്തുകൾ മാത്രമാണ് നൽകിയിട്ടുള്ളത് എന്ന് ചരിത്രത്താളുകൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും എന്ന് സ്കൂൾ ഹെഡ്മാസ്റ്റർ സിബി P J കുട്ടികൾക്ക് നൽകിയ സന്ദേശത്തിൽ പറഞ്ഞു.

 തുടർന്ന് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പവിത്ര എസ്, അക്ഷയ മനോജ്, ഐശ്വര്യ വി.എസ് , എഡ്വിൻ tiby ,,ആന്റൺ ജോസഫ്‌ അധീന കാതറിൻ സിജോ,ലൂക്ക് ലോയിഡ്,തുടങ്ങിയ കുട്ടികൾ യുദ്ധം ഒഴിവാക്കണമെന്നും യുദ്ധം ഒന്നിന് ഒരു പരിഹാരം അല്ലെന്നും ഉള്ള സന്ദേശം അടങ്ങിയ കത്തുകൾ കുട്ടികൾ തയ്യാറാക്കുകയും പോസ്റ്റോഫീസിൽ പോയി അവ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഷാജി സാർ,ജോയൽ സിസ്റ്റർ, അണിമ ടീച്ചർ, സിസ്റ്റർ സൗമ്യ, മാർഷൽ സാർ, റ്റിജോ സാർ തുടങ്ങിയവർ നേതൃത്വം നൽകുകയും ചെയ്തു.






   




Post a Comment

0 Comments