Latest News
Loading...

പാലാ നഗരസഭ ന്യായവില ഹോട്ടലിന് മുമ്പിൽ പുതിയ ബോർഡ് സ്ഥാപിച്ച് പ്രതിപക്ഷ കൗൺസിലർമാർ .




 ഇരുപത് രൂപയ്ക്ക് ഉച്ചയൂണ് എന്നത് കുര്യാക്കോസ് പടവൻ ചെയർമാനായിരുന്ന കാലഘട്ടത്തിൽ സംസ്ഥാനത്തിനാകെ മാതൃകയായി പാലാ നഗരസഭ നടപ്പിലാക്കിയ  ജനകീയ പദ്ധതിയാണ്.ഒരു സർക്കാർ സബ്സിഡിയും ഇല്ലാതെയാണ് പദ്ധതി ആരംഭിച്ചതും നടപ്പിലാക്കിയതും. പാവപ്പെട്ട ജനവിഭാഗങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമാവുന്നത്.

കോവിഡ് കാലത്ത് സർക്കാർ സംസ്ഥാന വ്യാപകമായി ജനകീയ ഹോട്ടലുകൾ ആരംഭിക്കുകയും ന്യായവില ഉച്ചഊണ് പദ്ധതി നടപ്പിലാക്കുകയും ചെയ്തു.കൂടാതെ ഇതിന് സബ്സിഡി നൽകുകയും ചെയ്തിരുന്നു. അഷ്ടിക്ക് വകയില്ലാതെ മുടിഞ്ഞ് നിൽക്കുന്ന സംസ്ഥാന സർക്കാർ നിലവിൽ പാവങ്ങളുടെ ഉച്ചഊണിന് നൽകിവന്ന സബ്സിഡി എടുത്ത് മാറ്റിയതിനാൽ .ന്യായവില ഹോട്ടലിൽ ഊണിന് വില വർദ്ധിപ്പിച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.





സബ്സിഡി പിൻവലിച്ച സർക്കാർ ഉത്തരവ് നഗരസഭ കൗൺസിലിൽ അജണ്ടയാക്കി നാളിതുവരെ ചർച്ച ചെയ്തിട്ടില്ല. കൗൺസിൽ അറിയാതെ വില വർദ്ധിപ്പിക്കുകയും ചെയ്തു. സർക്കാർ നിർത്തലാക്കിയ സബ്സിഡി നഗരസഭ തനത് ഫണ്ടിൽ നിന്നോ പ്ലാൻ ഫണ്ടിൽ നിന്നോ നൽകി വില വർദ്ധനവ് ഒഴിവാക്കേണ്ടതായിരുന്നു. കൂടാതെ ഇതിലേക്കായി നിയമപരമായ മറ്റ് ധനാഗമന മാർഗങ്ങൾ കണ്ടെത്താൻ ഭരണ നേതൃത്വം പരിശ്രമിച്ചതുമില്ല.

 ഇത്തരം മാർഗങ്ങൾ ഒന്നും തേടാതെ വില കൂട്ടാനായി കിട്ടിയതെന്ന് പറയുന്ന സർക്കാർ ഉത്തരവ് തിടുക്കത്തിൽ നടപ്പിലാക്കാനുള്ള നഗരസഭ ചെയർ പേഴ്സന്റെ വ്യഗ്രത ആരെ സഹായിക്കാനാണെന്ന് വ്യക്തമാക്കണമെന്ന്  കേരളാ കോൺഗ്രസ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനത്തിന്റെ വില വർദ്ധനവാണ് ഉച്ച ഊണിന്റെ വില വർദ്ധിപ്പിക്കാനുള്ള കാരണം എന്ന നഗരസഭ ചെയർപേഴ്സന്റെ പ്രസ്താവനയോടുള്ള സി പി എം നേതൃത്വത്തിന്റെ പ്രതികരണം അറിയാൻ പാലായിലെ ജനങ്ങൾക്ക് താത്പര്യമുണ്ട്.

വിഷയം യു ഡി എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഉന്നയിക്കും. തുടർന്ന്  വിഷയത്തിൽ നഗരസഭ ചെയർപേഴ്സണ് കത്ത് നൽകുമെന്നും കൗൺസിലർമാർ പറഞ്ഞു. പ്രതിക്ഷേധത്തിന്റെ രണ്ടാം ഘട്ടമായി ന്യായവില ഹോട്ടലിന് മുൻപിൽ അന്യായവില ഹോട്ടൽ എന്ന ബോർഡ് കേരളാ കോൺഗ്രസ് കൗൺസിലർമാരായ ജോസ് ഇടേട്ട്, ലിജി ബിജു വരിക്കാനിക്കൽ, സിജി ടോണി തോട്ടത്തിൽ എന്നിവർ സംയുക്തമായി  സ്ഥാപിച്ചു.




   




Post a Comment

0 Comments