Latest News
Loading...

മുസ്‌ലിം ഗേൾസിൽ കർഷക ദിനാചരണം.



ഈ രാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സാഫിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനാചരണം വിവിധ പരിപാടികളോടെ ആ ചരിച്ചു. 



പരിപാടി കോട്ടയം ജില്ലയിലെ മികച്ച കർഷകതിലകമായി തെരഞ്ഞെടുത്ത സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അമാന അഷ്റഫിന് വിത്തു കുട്ട കൈമാറിക്കൊണ്ട് ഹെഡ് മിസ്ട്രസ് ലീന . എം പി ഉദ്ഘാടനം ചെയ്തു. പച്ചക്കറി തൈ നടീലും ഇതിന്റെ ഭാഗമായി നടന്നു. 



വഴുതന , വെണ്ട പച്ചമുളക്, കത്രിക്ക, ചീര എന്നിവയാണ് നട്ടത്. പോളി ഹൗസ്, പ്രിസിഷൻ ഫാമിംഗ് കൃഷി രീതികളാണ് സ്കൂളിൽ നടത്തുന്നത്. എം.എഫ് അബ്ദുൽ ഖാദർ,മുഹമ്മദ്‌ലൈസൽ , ഹസീന റഹീം, അനു മോഹൻ പി.എം, ഐഷ മുഹമ്മദ് എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകി.



   




Post a Comment

0 Comments