Latest News
Loading...

കാവുംകണ്ടം ഡി. സി .എം . എസ് യൂണിറ്റ് പ്രതിഷേധ ദിനം ആചരിച്ചു.



 ദളിത് ക്രൈസ്തവർക്ക് നീതി നിഷേധിക്കുന്നതിനെതിരെ കാവുംകണ്ടം ഡി.സി.എം.എസ്. യൂണിറ്റ് പ്രതിഷേധ ദിനം ആചരിച്ചു. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസപരമായി സമൂഹത്തിൽ നിന്ന് പുറന്തള്ളപ്പെട്ട ദളിത് ക്രൈസ്തവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി ഭരണഘടന നൽകിയിരിക്കുന്ന പട്ടികജാതി പരിരക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന് യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

 ദളിത് ബുദ്ധ മതക്കാർക്കും ദളിത് സിക്കു മതക്കാർക്കും നൽകുന്ന ആനുകൂല്യങ്ങൾ ദളിത് ക്രൈസ്തവർക്കും നൽകാൻ കേന്ദ്ര ഗവൺമെന്റ് തയ്യാറാകണമെന്ന് യോഗം അഭ്യർത്ഥിച്ചു. ദളിത് ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കാവും കണ്ടം ഇടവകയിൽ നടത്തിയ പ്രതിഷേധ മീറ്റിംഗ് ലൈജു ജോസഫ് താന്നിക്കൽ ഉദ്ഘാടനം ചെയ്തു. സിജിമോൻ കരിഞ്ഞാങ്കൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

 ഫാ സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. ഫാ.ബിജോ വള്ളിക്കാട്ട്, സാലി പാതിരിയിൽ, ഡിനിൽ പാതിരിയിൽ,ലാലു കൈപ്പുഴ വള്ളിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. സണ്ണി പുളിക്കൽ, ബിന്ദു ശ്രീനി കൊണ്ടൂർ ,ബീന ബെന്നി കുന്നേൽ, മോളി സണ്ണി പുളിക്കൽ, സോളി ഷൈജു കുമ്മേനിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി .






   




Post a Comment

0 Comments