Latest News
Loading...

DCMS പാലാ രൂപത കമ്മറ്റിയുടെ നേതൃത്വത്തില്‍ വാഹന പ്രചരണ ജാഥ നടത്തി




DCMS പാലാ രൂപത കമ്മറ്റിയുടെ നേതൃത്വത്തില്‍ വാഹന  പ്രചരണ ജാഥ നടത്തി.. ആഗസ്റ്റ് 10-ാം തിയതി വഞ്ചനാദിനമായി ആചരിക്കുന്നതിനു മുന്നോടിയായി നടത്തിയ വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം ചേര്‍പ്പുങ്കലില്‍ DCMS സംസ്ഥാന ഡയറക്ടര്‍ ഫാദര്‍ ജോസ് വടക്കെക്കുറ്റ് നിര്‍വഹിച്ചു. രൂപത ഡയറക്ടര്‍ ഫാദര്‍ ചാള്‍സ്  ഫ്‌ലാഗ് ഓഫ് ചെയ്തു. . ദളിത് കൈസ്തവരോടുള്ള നീതി നിഷേധം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒഴിവാക്കണമെന്നും ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടാണ് ഡിസിഎംഎസ്  വഞ്ചനാദിനാചരണം നടത്തുന്നത്. ബാബു പീറ്റര്‍, ബേബി ആന്റണി, സണ്ണി PM , ഫ്രാന്‍സിസ് ജോര്‍ജ്, ബിജു ആന്റണി തുടങ്ങിയവര്‍പങ്കെടുത്തു.


ഡി.സി.എം.എസ് പാലാരൂപതയുടെ ആഭിമുഖ്യത്തിൽ ദളിത് ക്രൈസ്തവർക്ക് ഭരണഘടനപരമായ തുല്യനീതി ലഭ്യമാക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് പാലാ രൂപതയിലെ വിവിധ ഇടവകകളിൽ നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് കടനാട് ഫൊറോനാ സമിതിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കടനാട് പള്ളി വികാരി ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര ജാഥാ ക്യാപ്റ്റൻ ബിനോയി അമ്പലത്തട്ടേലിനെ ഹാരമണിച്ച് വാഹന പ്രചാരണ ജാഥയെ സ്വീകരിച്ചു .ജാഥ വൈസ് ക്യാപ്റ്റൻ ജസ്റ്റിൻ കുന്നുംപുറം ആമുഖപ്രഭാഷണം നടത്തി. കാവുംകണ്ടംപള്ളി വികാരി ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. 

ജാഥാ ക്യാപ്റ്റൻ ബിനോയി അമ്പലത്തട്ടേൽ മറുപടി പ്രസംഗം നടത്തി .ദളിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചുകൊണ്ടും ഓഗസ്റ്റ് പത്താം തീയതി നടത്തുന്ന വഞ്ചനാ ദിനത്തോടനുബന്ധിച്ചാണ് വാഹന പ്രചാരണ ജാഥ നടത്തുന്നത് .2004-ൽ സുപ്രീംകോടതിയുടെ പരിഗണിയിലിരിക്കുന്ന കേസ്  കേന്ദ്ര ഗവൺമെന്റ് എത്രയും വേഗം ദളിത് ക്രൈസ്തവർക്ക് ഭരണഘടനപരമായ അവകാശം ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും  ക്രൈസ്തവിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ നീതി നിഷേധിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ഫാ. സ്കറിയ വേകത്താനം അഭിപ്രായപെട്ടു. 25 നാട് മേഖല പ്രസിഡണ്ട് മധു നിരപ്പേൽ ,ടോണി , ഷാന്റി, ലിസി, ബേബി പാറയിൽ തുടങ്ങിയവർ പ്രസംഗിച്ചു. സണ്ണി പുളിക്കൽ, ബെന്നി കുന്നേൽ,ബിന്ദു ശ്രീനി കൊണ്ടൂർ , ജിൻസി സജി കുമ്മേനിയിൽ, ബീനാ കുന്നേൽ , റ്റിൻ്റു പുളിക്കൽതുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



   




Post a Comment

0 Comments