Latest News
Loading...

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് കർഷക ദിനാഘോഷം നടത്തി




 പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് ചിങ്ങം ഒന്ന് കർഷക ദിനാഘോഷം നടത്തി. ജില്ലയിലെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പാലിച്ചാണ് പരിപാടികൾ നടന്നത്. ഈരാറ്റുപേട്ട കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അശ്വതി വിജയൻ കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തു. 



കൃഷി ഓഫീസർ അശ്വനി എസ്, വെറ്റിനറി സർജൻ ഡോ. ബിജു, കൃഷി അസിസ്റ്റൻ്റ് അരുൺ കുമാർ പി ഡി തുടങ്ങിയവർ പ്രസംഗിച്ചു. 
മികച്ച കർഷൻ ജോസ് തോമസ് കാക്കാംപറമ്പിൽ, കൈപ്പള്ളി മികച്ച വനിത കർഷക ഷൈനി വേണുഗോപാലൻ പുതുപ്പള്ളിൽ കടലാടിമറ്റം, മികച്ച വിദ്യാർത്ഥി കർഷകൻ അജിത്ത് കെ.ആർ കാവനാൽ ചോലത്തടം, 



മുതിർന്ന കർഷകൻ തോമസ് റ്റി വടക്കേൽ കുന്നോന്നി, മികച്ചൻ എസ് സി എസ് റ്റി കർഷകൻ ശശി നിരപ്പേൽ ചോലത്തടം, മികച്ച കർഷക തൊഴിലാളി ഭാസ്കരൻ സി.എ ചെരിയംപുറത്ത്, മികച്ച കർഷക ഗ്രൂപ്പായി പ്രയാണ കർഷകദളം പെരിങ്ങളം എന്നിവരെ ചടങ്ങിൽ ആദരിച്ചു.



   




Post a Comment

0 Comments