Latest News
Loading...

സൗജന്യ തൈറോയിഡ് പരിശോധന ക്യാമ്പ്





അരുവിത്തുറ സെന്റ്. ജോർജ്സ് കോളേജിലെ എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ തൈറോയിഡ് പരിശോധന ക്യാമ്പ് നടത്തി. ജെ.സി.ഐ പാലാ സൈലോഗ്സിന്റെ സഹകരണത്തോടെയാണ് അദ്ധ്യാപക - അനധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ക്യാമ്പ് നടത്തപ്പെട്ടത്. കോളേജ് സെമിനാർ ഹാളിൽ വെച്ച് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. 


കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, മരിയ ജോസ്, ജെ.സി. ഐ പാലാ സൈലോഗ്സ് പ്രസിഡന്റ് അലക്സ് ടെസ്സി ജോസ് എന്നിവർ പ്രസംഗിച്ചു. 


ജോൺ മരിയൻ ഗ്രൂപ്പ് ഓഫ് വെൽനസ്സ് സ്ഥാപനങ്ങളുടെ എം.ഡി ഡോ. മരിയൻ ജോർജ്, സൈലോഗ് സ് ഫൗണ്ടേഷൻ ഡയറക്ടർ എസ്. രാധാകൃഷ്ണൻ, എൻ. എസ്. എസ് വോളന്റിയർ സെക്രട്ടറിമാരായ അപ്പു മാത്യു, അനുശ്രീ കൊട്ടാരം എന്നിവർ നേതൃത്വം നൽകി. 120 വ്യക്തികളുടെ രക്ത സാമ്പിൾ പരിശോധിച്ചു. ക്യാമ്പിനു വേണ്ട സാങ്കേതിക സഹായം നൽകിയത് ഈരാറ്റുപേട്ടയിലെ ഡി. ഡി. ആർ. സി ലാബ് സർവ്വീസസ് ആയിരുന്നു.



   




Post a Comment

0 Comments