ഈരാറ്റുപേട്ട വാഗമൺ റോഡിലെ നിർമ്മാണത്തിൽ ഉണ്ടായ അപാകതകളും ക്രമക്കെടുകളും വിജിലൻസ് അന്വേഷിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഒന്നാമത്തെ കരാറുകാരനായ ഡീൻ കൺസ്ട്രക്ഷൻ നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ വലിയ ക്രമക്കേടുകൾ ആണ് ഉണ്ടായത് . ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്നാണ് ഡീൻസ് കൺസ്ട്രക്ഷനിൽ നിന്നും കരാർ മാറ്റി പുതിയ ടെൻഡർ വിളിച്ച് ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിച്ചത് .
ഉരാളുങ്കൽ സൊസൈറ്റി നടത്തുന്ന വർക്കുകളിലെല്ലാം PWD ഉദ്യോഗസ്ഥർ കാഴ്ചക്കാരായി നോക്കി നിൽക്കുകയാണ് . എത്ര മോശമായി അവർ വർക്ക് ചെയ്താലും അതിനെതിരെ പ്രതികരിക്കാൻ PWD ഉദ്യോഗസ്ഥർക്ക് അവകാശമില്ലത്ത സ്ഥിതിയാണുള്ളത്. ഇതിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്നും , ഇല്ലെങ്കിൽ കോടതിയെ സമീപിക്കും എന്നും ഷോൺ ജോർജ് പറഞ്ഞു
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments