Latest News
Loading...

പാലാ സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന് സംസ്ഥാന അവാര്‍ഡ്.



 സംസ്ഥാനത്തെ ഏറ്റവും മികച്ച മൂന്നാമത്തെ മാര്‍ക്കറ്റിംഗ് സഹകരണ സ്ഥാപനത്തിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്‍റെ  അവാര്‍ഡ് പാലാ സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സോസെെറ്റി (സെന്‍മാര്‍ക്ക്)ക്ക്  ലഭിച്ചു.

അന്തര്‍ദ്ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല അവാര്‍ഡ് ദാന ചടങ്ങില്‍വെച്ച്  സഹകരണ - രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി  വി.എന്‍. വാസവനില്‍ നിന്നും  സൊസെെറ്റി പ്രസിഡന്‍റ് എ.എസ്.ചന്ദ്രമോഹനന്‍ , സെക്രട്ടറി ബിന്ദു സുകുമാരന്‍, ട്രഷറര്‍ സി.ആര്‍. പ്രദീപ്കുമാര്‍, ഡയറക്ടര്‍  സരള സജീവ് തുടങ്ങിയവര്‍ ചേര്‍ന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. ക്യാഷ് അവാര്‍ഡും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. കഴിഞ്ഞ വര്‍ഷവും  ജില്ലയിലെ ഏറ്റവും മികച്ച സൊസെെറ്റിക്കുള്ള അവാര്‍ഡ് ``സെന്‍മാര്‍ക്ക് '' നാണ്  ലഭിച്ചത്.



 പാലാ ടൗണില്‍ത്തന്നെ ഹെഢാഫീസുള്ള സംഘത്തിന്  പാലാ, രാമപുരം ,മുത്തോലി എന്നിവിടങ്ങളിലെ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പടെയുള്ള വിപണന-സേവന രംഗത്തെ പ്രവര്‍ത്തനത്തിനു പുറമെ നിക്ഷേപ- വായ്പാ ബാങ്കിംഗ് മേഖലയിലും സൊസെെറ്റി സജീവമാണ്. ജി.ഡി.സി.എസ്, പ്രതിദിന നിക്ഷേപം, NEFT- RTGS സൗകര്യങ്ങളും ലഭ്യമാണ്. 

സൊസെെറ്റിയിലെയും  അനുബന്ധ സ്ഥാപനങ്ങളിലെയും  ജീവനക്കാരുടെയും ഭരണസമിതിയുടെയും കൂട്ടായ പ്രവര്‍ത്തനഫലമാണ് പുരസ്ക്കാര  നേട്ടമെന്ന് പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍  അറിയിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments