Latest News
Loading...

കലാലയങ്ങൾ പൊതു സമൂഹത്തിന്റെ മാർഗ്ഗദർശികൾ : മോൺ. ജോസഫ് തടത്തിൽ




ആശയങ്ങളും ആദർശങ്ങളും യുവമനസ്സുകളിൽ ഉല്പാദിപ്പിക്കുവാൻ തക്കവിധമുള്ള നേതൃത്വമായിരിക്കണം കലാലയങ്ങൾക്കുണ്ടാകേണ്ടതെന്നും അതിലൂടെ സമൂഹത്തെ നന്മയിലേക്ക് നയിക്കുവാനാക്കുമെന്നും പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തിൽ പറഞ്ഞു. വയലിൽ പിതാവിനാൽ സ്ഥാപിതമായ സെന്റ് തോമസ് കോളേജിൽ അധ്യാപക നിയമനത്തിനോ വിദ്യാർത്ഥി പ്രവേശനത്തിനോ നാളിതുവരെ ആരുടെ പക്കൽ നിന്നും ഒരു വിധത്തിലുള്ള സംഭാവനയോ സഹായമോ വാങ്ങിയിട്ടില്ലെന്നും അത്തരമൊരു വലിയ ആദർശത്തിന്റെ പ്രചാരകരാകുവാൻ എല്ലാ സമൂഹങ്ങളും തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 


.കേരളത്തിൽ ഇദം പ്രഥമമായി ഒരു കോളജിൽ സംഘടിപ്പിക്കപ്പെട്ട കോളജ് യൂണിയൻ ഭാരവാഹീസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തിൽ അനുഗ്രഹപ്രഭാഷണം നടത്തിയ പ്രിൻസിപ്പൽ പ്രൊഫ.ഡോ.ജയിംസ് മംഗലത്ത് വിദേശ രാജ്യങ്ങളിൽ പൂർവ്വവിദ്യാർത്ഥി സംഘടനകൾ അക്കാദിമകവും ഇതരവുമായ മേഖലകളിൽ വഹിക്കുന്ന പങ്കിനെക്കുറിച്ച് പറയുകയുണ്ടായി. സെന്റ് തോമസിന്റെ വാതായനങ്ങൾ പൂർവ്വവിദ്യാർത്ഥികൾക്കായി തുറന്നിട്ടിരിക്കുകയാണെന്നും എല്ലാ പൂർവ്വ വിദ്യാർഥികളും ഒരുമിച്ചു ചേരുവാൻ സമയം കണ്ടെത്തണമെന്നും ഓർമ്മിപ്പിച്ചു. യോഗത്തിൽ അലുംമ്‌നൈ പ്രസിഡന്റ് ഡിജോ കാപ്പൻ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ പ്രൊഫ. ഡോ ജയിംസ് ജോൺ മംഗലത്ത്, ഡോ. ഡേവീസ് സേവ്യർ, പ്രൊഫ. ബാബു മൈക്കിൾ, ഡോ.സാബു ഡി മാത്യു, എമിലി ജേക്കബ് എന്നിവർ സംസാരിച്ചു. 1966 മുതലുള്ള ഭാരവാഹികൾ സംഗമത്തിൽ പങ്കാളികളായി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments