Latest News
Loading...

അമിതപിഴ ഈടാക്കുന്നതായി പരാതി



ചെറുകിട ചരക്ക് വാഹനങ്ങൾക്ക് അമിതപിഴ ഈടാക്കുന്നതായി  പരാതി.  പാലായിൽ മോട്ടോർ വാഹന വകുപ്പ് ചെറുകിട ചരക്ക് വാഹനങ്ങൾക്കാണ് അമിത പിഴ ഈടാക്കുന്നത്. അമിതപിഴ ഈടാക്കുന്നത് മൂലം ചരക്ക് വാഹനങ്ങൾക്ക് തൊഴിൽ നിർത്തിവയ്ക്കേണ്ട സാഹചര്യമാണ് ഉണ്ടാവുന്നതെന്ന് തൊഴിലാളികൾ പറയുന്നു. കെട്ടിട നിർമ്മാണത്തിന് ആവശ്യമായ നീളം കൂടിയ ഇരുമ്പ് കമ്പികൾ,  മേച്ചിൽഷീറ്റുകൾ, പൈപ്പുകൾ എന്നിവ കുറഞ്ഞ അളവിൽ പണിസ്ഥലത്ത് എത്തിക്കുന്നത് ചെറുകിട വാഹനങ്ങളിൽ ആണ്  .  


.
ഈ വസ്തുക്കളുടെ നീക്കം തടസ്സപ്പെടുത്തുന്ന രീതിയിലാണ് പിഴ ഈടാക്കുന്നത് എന്ന്  കെടിയുസിഎം സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലി പറഞ്ഞു.  ഭീമമായ തുകയാണ് പിഴ ചുമത്തുന്നത് .  വാഹന ഉടമയ്ക്ക് നികുതിക്ക് പുറമേ പിഴ കൂടി അടച്ച് വാഹനം ഓടിക്കാൻ കഴിയാത്ത സാഹചര്യമാണ് . മോട്ടോർ വാഹന വകുപ്പ് അമിതപിഴ ഈടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ആണ് ഉയരുന്നത്. 
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments