Latest News
Loading...

നടീൽ ഉത്സവും പച്ചക്കറി തൈ വിതരണവും നടന്നു



 കേരള കർഷക സംഘം പൂഞ്ഞാർ തെക്കേക്കര മേഖലാ കമ്മിറ്റിയുടെയും കൃഷി ക്കൂട്ടത്തിന്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ നടീൽ ഉത്സവും പച്ചക്കറി തൈ വിതരണവും നടന്നു. പച്ചക്കറി തൈയുടെ വിതരണ ഉദ്ഘാടനം പൂഞ്ഞാർ തെക്കേക്കര കൃഷി ഓഫിസർ അശ്വനി എസ് നിർവഹിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ ഭാഗമായി പച്ചക്കറി ഉല്പാദനത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ തികച്ചും സൗജന്യമായിട്ടാണ് കർഷക സംഘം പച്ചക്കറി തൈ വിതരണം നടത്തിയത്.


കേരള കർഷകസംഘം മേഖല കമ്മിറ്റി അംഗവും 12-ാം വാർഡ് മെമ്പർ നിഷ സാനുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കർഷ സംഘം ഏരിയ പ്രസിഡന്റ് രമേഷ് ബി വെട്ടിമറ്റം, മേഖല സെക്രട്ടറി പി.വി വിജേഷ്, സി.പി.ഐ എം ലോക്കൽ സെക്രട്ടറി ടി.എസ് സിജു, 8-ാം വാർഡ് മെമ്പർ ബീന മധു മോൻ, കർഷക സംഘം മേഖല കമ്മറ്റി അംഗങ്ങൾ പ്രസന്നകുമാർ, വി.ഡി ഫ്രാൻസിസ്, എ.പി ശശിധരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments