.
ഗാന്ധിയേയും ഗാന്ധി ദർശനങ്ങളേയും തമസ്കരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഗാന്ധിജി ജനാധിപത്യത്തിന്റേയും മതേതരത്തിന്റേയും അഹിംസയുടേയും പ്രതീകമാണ്. ജനാധിപത്യത്തിനു പകരം ഏകാധിപത്യവും മതേതരത്വത്തിനു പകരം മതാത്മകതയും അഹിംസയ്ക്കു പകരം ഹിംസയും അടിച്ചേൽപ്പിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. ഇന്ത്യൻ ഭരണഘടനയെ പോലും അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
സംസ്ഥാന ചെയർമാൻ ഡോ. എം.സി ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി ദർശൻ വേദിയുടെ ഗാന്ധി പുരസ്കാരങ്ങൾ തെന്നല ബാല കൃഷ്ണ പിള്ള , ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്ക് കെ.പി.സി സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ സമ്മാനിച്ചു . എം.ലിജു, ജി.എസ് ബാബു, ഡോ.അജിതൻ മേനോത്ത് , എം. എസ്. ഗണേശൻ , ഡോ. നെടുമ്പ അനിൽ, കെ.ജി. ബാബുരാജ് , പനങ്ങോട്ടുകോണം വിജയൻ , എസ്. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments