Latest News
Loading...

മീനച്ചിൽ താലൂക്ക് ഓഫീസിൽ സന്ദർശനം നടത്തി പശ്ചിമബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസ്



മീനച്ചിൽ താലൂക്ക് ഓഫീസിൽ സന്ദർശനം നടത്തി പശ്ചിമബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസ്. പാലായിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതിന് എത്തിയപ്പോഴാണ് സി.വി ആനന്ദബോസ് പഴയ തട്ടകവും സന്ദർശിച്ചത്. 1980 ജൂലൈ 9 മുതൽ 81 ആഗസ്റ്റ് 31 വരെ ആനന്ദബോസ് പാലാ സബ് കളക്ടർ ആയിരുന്നു. 


പാലാ ആർഡിഒ പി ജി രാജേന്ദ്ര ബാബുവിന്റെ നേതൃത്വതിൽ ജീവനക്കാർ ഗംഭിര സ്വീകരണമൊരുക്കി. പഴയ സ്മരണകളുമായി അദ്ദേഹം ഒപ്പിട്ട ഫയലുകളുമെല്ലാം നിലവിലെ ജീവനക്കാർ കാണിച്ചു. സി.വി ബോസ് സബ്കളക്ടർ ആയിരുന്നപ്പോൾ ഡ്രൈവറായിരുന്ന ജോയി പാറക്കാനയിൽ , സഹപ്രവർത്തകരായിരുന്ന Rtd Adm രവീന്ദ്രൻ നായർ , Rtd തഹസീൽദാർമാരായ ഗോപകുമാർ ,PM നീലകണ്ഠൻ നായർ നായർ എന്നിവരും സി, വി ആനന്ദബോസിന്റെ സന്ദർശനമറിഞ് RDO ഓഫീസിൽ സ്വീകരിക്കാനെത്തിയിരുന്നു. 



പഴയ ഓർമ്മകളും സൗഹൃദവും പുതുക്കിയ സി.വി. ആനന്ദബോസ് എല്ലാവർക്കും മധുര പലഹാരങ്ങളും വിതരണം ചെയ്തു. എല്ലാവർക്കുമൊപ്പം ഫോട്ടൊയെടുക്കാനും ആനന്ദബോസ് മറന്നില്ല. RDO ക്ക് ഗവർ ണേഴ്സ് ചെയ്യർ എന്ന പേരിൽ എക്സിക്യൂട്ടിവ് കസേരയും സമ്മാനിച്ച ആനന്ദബോസ് എല്ലാവരെയും പശ്ചിമ ബംഗാളിലേക്ക് ക്ഷണിച്ച ശേഷമാണ് മടങ്ങിയത്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments