Latest News
Loading...

യുവാക്കളുടെ ബൈക്ക് കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം.



ഇല്ലിക്കല്‍ കല്ല് കണ്ട് മടങ്ങിയ യുവാക്കളുടെ ബൈക്ക് മൂന്നിലവിന് സമീപം കൊക്കയിലേയ്ക്ക് മറിഞ്ഞ് 2 യുവാക്കള്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്.   എറണാകുളം നെട്ടൂർ സ്വദേശികളായ ജോസഫ് (20) നോയൽ (20) എന്നിവർക്കാണ് പരിക്കേറ്റത്. 


ഇല്ലിക്കല്‍കല്ല് സന്ദര്‍ശിച്ച് തിരികെ വരും വഴി പഴുക്കാക്കാനത്തിന് സമീപം പതിനഞ്ച് എന്ന സ്ഥലത്താണ് അപകടം. കൊടുംവളവ് തിരിയുന്നതിനിടെ ബൈക്ക് കൊക്കയിലേയ്ക്ക് വീഴുകയായിരുന്നു. താഴേയ്ക്ക് പതിച്ച വാഹനത്തിനൊപ്പം യുവാക്കളും ഏറെദുരം താഴേയ്ക്ക് വീണു. സ്ഥലത്തെത്തിയ നാട്ടുകാര്‍ വഴി വെട്ടിത്തെളിച്ചാണ് ഇവരുടെ അടുത്തെത്തി യുവാക്കളെ റോഡിലെത്തിച്ചത്. 

ഒരു യുവാവിന് സാരമായ പരിക്കുണ്ട്. കൈകാലുകളില്‍ ഒടിവും സംഭവിച്ചു. മൂന്നിലവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാഹനത്തില്‍ ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറക്കവും വളവും നിറഞ്ഞ ഇല്ലിക്കല്‍ കല്ല് പാതയില്‍ അപകടസൂചനാ ബോര്‍ഡുകളും സുരക്ഷാ സംവിധാനങ്ങളും പാലിക്കണമെന്ന ആവശ്യം നടപ്പായിട്ടില്ലെന്നും പ്രദേശവാസികള്‍ക്ക് പരാതിയുണ്ട്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments