Latest News
Loading...

തീക്കോയി പള്ളിവാതിൽ-പാറമട-കൊല്ലംപാറ റോഡ് യാഥാർഥ്യമാവുന്നു.



തീക്കോയി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ റോഡായ തീക്കോയി പള്ളിവാതിൽ-പാറമട-കൊല്ലംപാറ റോഡിനാണ് എം.എൽ.എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ തൻറെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചത്. വാർഡ് മെംമ്പർ സിറിൾ റോയി താഴത്തുപറമ്പിൽന്റെ അധ്യക്ഷതയിൽ കൊല്ലംപാറയിൽ ചേർന്ന യോഗത്തിൽ എംഎൽഎ റോഡിൻറെ ശോചനീകാവസ്ഥ മനസ്സിലാക്കിയും ഇതിനാവശ്യമായ തുക അനുവദിക്കുകയും ചെയ്തത്.

.2022-ൽ സിറിൾ റോയ് പഞ്ചായത്ത് മെമ്പറായ ശേഷം  ലിസ്ഹന്ന ജോർജ് പൊതനപ്രക്കുന്നേൽ, നിഷാ ജോൺസൺ പൊതനപ്രക്കുന്നേൽ, മാത്തുക്കുട്ടി പൊതനപ്രക്കുന്നേൽ എന്നിവരെ നേരിൽ കാണുകയും ഇവർ റോഡിന് ആവശ്യമായ സ്ഥലം സൗജന്യമായി പഞ്ചായത്തിന് വിട്ടു നൽകുകയും ചെയ്തു .ഈ റോഡ് യാഥാർത്ഥ്യമാകുന്നതിലൂടെ നിരവധി വീട്ടുകാരുടെ യാത്ര  ക്ലേശങ്ങൾക്ക് ഇതോടെ  വിരാമമാവുകയാണ്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments