Latest News
Loading...

യുവാവിൻ്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപെട്ടു


ഒപ്പം താമസിച്ചിരുന്ന യുവാവിൻ്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപെട്ടു. തലപ്പലം അമ്പാറയിൽ അണ് സംഭവം. 48 വയസകാരിയായ ഭാർഗവിയാണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ഇന്ന് പുലർച്ചയാണ് കൊലപാതകം നടന്നത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കൊച്ചുപുരക്കൽ ബിജു മോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് വർഷമായി ഇരുവരും ബിജുവിൻ്റെ വീട്ടിൽ ഒരുമിച്ചാണ് താമസിക്കുന്നത്. നിയമ പരമായി വിവാഹിതരല്ലൊന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും വെവ്വേറെ വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്.

 ഇരുവരും ചേർന്ന് മദ്യപിക്കുകയും തർക്കമുണ്ടാവുകയുo പാര ഉപയോഗിച്ച് ബിജു ഭാർഗവി യെ അടിക്കുകയുമായിരുന്നു' സംഭവ ശേഷം ബിജു സ്റ്റേഷനിലെത്തി കൊലപാതക വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. 

ബിജുവിൻ്റെ അമ്മ ഇവർക്കൊപ്പമായിരുന്ന താമസിച്ചിരുന്നതെങ്കിലും ഇന്നലെ ബന്ധുവീട്ടിലായിരുന്നു. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments