Latest News
Loading...

ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ മോക്ഡ്രിൽ വേറിട്ട കാഴ്ചയായി.

 

ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ സംഘടിപ്പിച്ച പ്രളയകാലത്തെ രക്ഷാപ്രവർത്തനങ്ങളുടെ മോക്ഡ്രിൽ വേറിട്ട കാഴ്ചയായി. ഫയർഫോഴ്സിന്റെയും പ്രദേശിക രക്ഷാദൗത്യസംഘമായ ടീം എമർജൻസിയുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. അപകടങ്ങളിൽപെടുന്നവരെ രക്ഷപെടുത്തുന്നതിന്റെ നേർക്കാഴ്ചയായി മാറി പരിപാടി.



അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. നദിയിൽ മുങ്ങിത്താഴ്ന്നയാളെ കണ്ടെത്തുന്നതും നദിക്കുമുകളിലൂടെ കയർവഴി ആളുകളെ മറുകരയെത്തിക്കുന്നതും മോക്ഡ്രില്ലിൽ ഉൾപ്പെടുത്തിയിരുന്നു. 



മലയോരമേഖലകളിൽ ഉരുൾപൊട്ടലും പേമാരിയും ഉണ്ടാകുമ്പോൾ വലിയ വെള്ളപ്പൊക്കദുരിതം നേരിടുന്ന പ്രദേശമാണ് ഈരാറ്റുപേട്ട ഈ സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു മോക്ഡ്രിൽ . ജീവൻ രക്ഷാ ഉപകരണങ്ങളുടെയും അഗ്നിക്ഷമനപ്രവർത്തനങ്ങളുടെയും പ്രദർശനവും ബോധ വത്കരണവും നടന്നു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. എംഎൽഎ ഉൾപ്പെടെ ഡിങ്കിയിൽ, മീനച്ചിലാറ്റിലൂടെ യാത്ര ചെയ്താണ് പരി പാടി ഉദ്ഘാടനം ചെയ്തത്. 




നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ , അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ , സിവിൽ ഡിഫൻസ് വാള ഡിയർമാർ , ഡോ ആൻസി ജോസഫ്, പുത്തൻപള്ളി ചീഫ് ഇമാം കെ എ മുഹമ്മദ് നദീർ മൗലവി, മുൻ ചെയർമാൻ വി എം സിറാജ് , ടീം എമർജൻസി രക്ഷാധികാരി ടി എം റെഷീദ് , പ്രസിഡന്റ അഷറഫ് കുട്ടി , റെഷീദ് വടയാർ, റബീസ് ഖാൻ, ജോഷി മൂഴിയാങ്കൽ നൗഷാദ് വെള്ളൂ പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments