Latest News
Loading...

10000 പുസ്തകങ്ങൾ വിതരണം ചെയ്തു: മീനച്ചിൽ ഈസ്റ്റ് ബാങ്ക്




 2023 അധ്യയന വർഷത്തിൽ മീനച്ചിൽ ഈസ്റ്റ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിൻ്റെ പ്രവർത്തന പരിധിയിലെ വിവിധ സ്കൂളുകളിലായി പതിനായിരത്തോളം പുസ്തകങ്ങൾ വിതരണം ചെയ്തു. ബാങ്ക് ചെയർമാൻ കെ. എഫ്. കുര്യൻ കളപ്പുരയ്ക്കൽപറമ്പിൽ, അഡ്വ ഷോൺ ജോർജ്, ഓരോ ബ്രാഞ്ചിൻ്റെയും ചുമതല വഹിക്കുന്ന ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ അതാത് മേഖലകളിലെ സ്കൂളുകളിൽ നേരിട്ടെത്തിയാണ് പുസ്തകങ്ങൾ കൈമാറിയത്. 

മീനച്ചിൽ-കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ 15 പഞ്ചായത്തുകളിലായി ഏകദേശം 60-ഓളം സ്കൂളുകളിൽ പുസ്‌തക വിതരണം നടത്തി. ബാങ്കിൻ്റെ പ്രവർത്തന പരിധിയിലുള്ള നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യണമെന്നുള്ള ബാങ്ക് ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് ബുക്കുകൾ വിതരണം ചെയ്തതെന്ന് CEO എബിൻ. എം. എബ്രാഹം അറിയിച്ചു. ബാങ്കിൻ്റെ പൊതുനൻമാ ഫണ്ട് ഉപയോഗിച്ചാണ് പുസ്തക വിതരണം നടത്തിയത്. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments