Latest News
Loading...

ലഹരിക്കെതിരെ ചങ്ങല തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍



ലഹരിക്ക് എതിരേ പോരാട്ടവുമായി രണ്ട് കിലോമീറ്റര്‍ മനുഷ്യ ചെങ്ങല തീര്‍ത്ത് ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ലഹരി വേണ്ട, ജീവിതമാണ് ലഹരി, അത് ആസ്വദിക്കുക എന്ന സന്ദേശം ഉയര്‍ത്തി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ഈരാറ്റുപേട്ട കാഞ്ഞിരപള്ളി റൂട്ടില്‍ രണ്ട് കിലോമിറ്ററില്‍ തീര്‍ത്ത ചങ്ങലയില്‍ രാഷ്ടിയ സാമൂഹിക സാംസ്‌കാരികരംഗത്തുളളവര്‍ അണി ചേര്‍ന്നു.


സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, ഫാദര്‍ തോമസ് കട്ടിപ്പറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി സാവിയോ, പഞ്ചായത്ത് മെമ്പര്‍മാരായ ലിസി തോമസ് അഴകത്ത്, രമേശ് ഇലവുങ്കല്‍, ഹെഡ് മാസ്റ്റര്‍ സാബു മാത്യു, തിടനാട് സര്‍വ്വിസ് സഹകരണബാങ്ക് പ്രസിഡന്റ് തോമസ് വടകര, വ്യാപാരി വ്യവസായി യുണിറ്റ് പ്രസിഡന്റ് വര്‍ക്കി സ്‌കറിയ പൊട്ടംകുളം, വിവിധ ഭക്തസംഘടന പ്രതിനിധികള്‍, ഓട്ടോ റിക്ഷ തൊഴിലാളികള്‍, വിവിധ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ മനുഷ്യ ചങ്ങലയില്‍ കണ്ണികളായി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments