കാഞ്ഞിരമറ്റം പള്ളിക്കെട്ടിടത്തിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന സൗത്ത് ഇൻഡ്യൻ ബാങ്ക് അകലക്കുന്നം ശാഖ നിറുത്തലാക്കാനുള്ള ശ്രമത്തിന് ജില്ലാ ബാങ്കിങ്ങ് സമിതി യോഗത്തിൽ നാട്ടുകാർക്ക് അനുകൂലമായ തീരുമാനം. ഇന്ന് നടന്ന യോഗത്തിൽ തോമസ് ചാഴിക്കാടൻ എം.പി.യുടെ ശക്തമായ നിലപാടിനെ തുടർന്നാണ് ബാങ്ക് നിലവിലുളള വിധം തുടരുവാനുള്ള തീരുമാനമുണ്ടായത്.
കാഞ്ഞിരമറ്റം പള്ളി വികാരി ഫാ.ജോസഫ് മണ്ണ നാലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണ സമിതിയും വിവിധ സാമൂഹിക, രാഷ്ട്രീയ സന്നദ്ധ സംഘടനകളും, റസിഡൻസ് അസോസിയേഷനും സംയുക്തമായി നടത്തിയ ബഹുജന സമരത്തെ തുടർന്ന് ജോസ് കെ മാണി എം.പി യുടെ ഇടപെടലും ഏറെ സഹായകമായതായി സമരസമിതി സാരഥികളായ മാത്തുക്കുട്ടി ഞായർകുളവും ഡാന്റീസ് കൂനാനിക്കലും പറഞ്ഞു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments