Latest News
Loading...

ഭൂമിക വിത്തുകുട്ട പൂഞ്ഞാറിൽ ഉത്ഘാടനം ചെയ്തു



അന്തർദേശീയ പ്രശസ്തനായ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ റോക്സി മാത്യു കോൾ ഭൂമിക വിത്തുകുട്ട പൂഞ്ഞാറിൽ ഉത്ഘാടനം ചെയ്തു. ഔഷധ, ഫലവർഗ്ഗ, കിഴങ്ങുവർഗ്ഗ, പച്ചക്കറി വിഭാഗങ്ങളിലായി എഴുപതോളം ഇനങ്ങൾ കർഷകർ വിത്തുകുട്ടയിൽ പങ്കുവച്ചു.
വിത്തുകുട്ട ഉത്ഘാടനം ചെയ്ത ഡോ. റോക്സി മാത്യു കോൾ ജൈവവൈവിധ്യത്തിന്റെ നഷ്ടം മാനവകുലത്തിന് പ്രതിസന്ധിയാവുകയാണെന്ന് പറഞ്ഞു. 


.മനുഷ്യന്റെ ഇടപെടലുകൾ മൂലമല്ലാതെ കോടിക്കണക്കിന് വർഷങ്ങൾ മുൻപ് സംഭവിച്ച കൂട്ടവംശനാശങ്ങൾ പോലെയല്ലാതെ ആറാമത്തെ കൂട്ടവംശനാശം പ്രവചിക്കപ്പെടുന്നത് മനുഷ്യന്റെ പ്രവർത്തികൾമൂലമാണ്. അത് ഒറ്റ ദിവസം കൊണ്ട് സംഭവിക്കുന്നതല്ല. അനേകകാലംകൊണ്ട് സാവധാനത്തിലുള്ളതാണ്. 



വീട്ടു,നാട്ടു പരിസരങ്ങളിലെ ജീവ-ജൈവ വൈവിധ്യം വലിയ തോതിൽ നഷ്ടപ്പെട്ടു പോയതിലൂടെയാെക്കെ ഇതിനെ മനസ്സിലാക്കാൻ കഴിയും. അതിന് പൂർണ്ണപരിഹാരമില്ല. പക്ഷേ വിത്തുകുട്ടകൾ പോലെയുളള പ്രവർത്തനങ്ങൾ വഴി അതിനെ കുറെയൊക്കെ നമുക്ക് വീണ്ടെടുക്കാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ വിത്തുകുട്ടയിലെ ആദ്യപങ്ക് ഏറ്റുവാങ്ങി. ഡോ. എസ് രാമചന്ദ്രൻ, കെ.ഇ. ക്ലമന്റ്, ബിജു ഇമ്മാനുവൽ, എ. ഡി. ജോസഫ്, സെലിൻ മണ്ണാറാത്ത് എന്നിവർ നേതൃത്വം നൽകി


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments