Latest News
Loading...

വാഗമൺ റോഡ് ഉദ്ഘാടനം 7ന് ഈരാറ്റുപേട്ടയിൽ



നവീകരിച്ച  ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ ഔപചാരിക ഉദ്ഘാടനം ജൂൺ ഏഴാം തീയതി ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക്  പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഈരാറ്റുപേട്ടയിൽ നിർവഹിക്കുമെന്ന്  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.  വർഷങ്ങളായി തകർന്നു കിടന്നിരുന്ന റോഡ് 20 കോടി രൂപ അനുവദിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീ ടാറിങ് നടത്തുകയും സൈഡ് കോൺക്രീറ്റിംഗ്, ഓട നിർമ്മാണം, കലുങ്ക് നിർമ്മാണം, സംരക്ഷണഭിത്തികൾ  മറ്റ് അറ്റകുറ്റപ്പണികൾ എന്നീ പ്രവർത്തികൾ പൂർത്തീകരിച്ചാണ്  ആധുനിക നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുന്നത്. 


.ഇതുകൂടാതെ  കൂടുതൽ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടി,  റീടാർ ചെയ്യുന്നതിന് 64 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പു നടപടികൾ അന്തിമഘട്ടത്തിലാണ്.   ഇപ്പോൾ നടപ്പിലാക്കിയ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വിജയകരമായി നടത്തുന്നതിന്  സ്വാഗത സംഘ രൂപീകരണം  ഒന്നാം തീയതി വ്യാഴാഴ്ച നാലുമണിക്ക് ഈരാറ്റുപേട്ട വ്യാപാര ഭവനിൽ ചേരുമെന്നും    ഇതിൽ ജനപ്രതിനിധികൾ,  വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനാ  പ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക പ്രതിനിധികൾ,  തുടങ്ങിയവർ പങ്കെടുക്കണമെന്നും എംഎൽഎ അറിയിച്ചു.  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയ്ക്കായിരുന്നു നിർമ്മാണ ചുമതല.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments