Latest News
Loading...

മാർത്തോമ്മാ ചർച്ച് റോഡ് റെസിഡൻസ് അസോസിയേഷന്റെ 16-മത് പൊതുയോഗം



മാർത്തോമ്മാ ചർച്ച് റോഡ് റെസിഡൻസ് അസോസിയേഷന്റെ 16-മത് പൊതുയോഗം നഗരസഭാ മൊണാസ്ട്രി വാർഡിലെ  എസ് ഡി കോൺവെന്റ് അഗതിമന്ദിരത്തിൽ വൈസ് പ്രസിഡണ്ട് എം എസ് സെബാസ്റ്റ്യൻ മുണ്ടനോലിക്കലിന്റെ അധ്യക്ഷതയിൽ വെച്ച് ചേർന്നു.  മുൻ നഗരസഭ ചെയർമാനും വാർഡ് കൗൺസിലറുമായ  ആൻന്റോ ജോസ് പടിഞ്ഞാറെക്കര പൊതുയോഗം ഉദ്ഘാടനം ചെയ്തു.. പൊതുയോഗത്തിൽ അസോസിയേഷൻ സെക്രട്ടറിയും നഗരസഭയിൽ നിന്നും പ്രശസ്ത സേവനത്തിന് ശേഷം  കഴിഞ്ഞ ഏപ്രിൽ 30-ന് വിരമിച്ച  ബിജോയ്  മണർകാടിനും, അസോസിയേഷനിലെ ഏക വൈമാനികനായ ക്യാപ്റ്റൻ ഹാരിഷ് എബ്രഹാം കൈത്തി ൻകരയ്ക്കും സ്വീകരണവും അനുമോദനവും നടത്തി...


. നഗരസഭയുടെ ആമുഖവും പര്യായവും ആയിരുന്ന  ബിജോയിയുടെ വിരമിക്കൽ നഗരസഭയ്ക്കും നഗരസഭാ പ്രദേശ നിവാസികൾക്കും ഒരു വലിയ നഷ്ടം തന്നെയാണ് എന്നും, അസോസിയേഷനിൽ നിന്നും ധാരാളം യുവജനങ്ങൾ ശ്രീഹാരിഷിന്റെ പാത പിന്തുടർന്ന് വൈമാനിക മേഖലയിലേക്ക് എത്തിച്ചേരണമെന്നും ശ്രീ ഹരീഷ് അവർക്ക് വേണ്ട സഹായ സഹകരണങ്ങൾ ചെയ്യുമെന്നും  ആന്റോ അറിയിച്ചു. ജയ്ക്ക് ജോസഫ് കുന്നത്ത് സ്വാഗതം ആശംസിച്ചു. പന്ത്രണ്ടാം വാർഡ് കൗൺസിലർ  ജോസ്  എടേട്ടു, മദർ സുപ്പീരിയർ സ്റ്റെല്ലാ മാരീസ് എന്നിവർ ആശംസ അറിയിച്ചു... പാലാ ആർ.ഡി.ഒ  പി.ജി രാജേന്ദ്രബാബു വിശിഷ്ട വ്യക്തികളെ ആദരിച്ചു... മൊമെന്റം  വിതരണം ചെയ്തു...  പ്രമുഖ കാർഡിയോളജിസ്റ്റ്  ഡോ. തോമസ് ജോർജ് പള്ളം യോഗത്തിന് നന്ദി അർപ്പിച്ചു...തുടർന്ന് അസോസിയേഷൻ അംഗങ്ങളും അഗതിമന്ദിര അന്തേവാസികളും ചേർന്ന് സ്നേഹവിരുന്ന് നടത്തി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments