Latest News
Loading...

പൂഞ്ഞാറിൽ യുവാവിനെ വാഹനം ഇടിച്ചിട്ട് നിർത്താതെ പോയി



പൂഞ്ഞാർ കുന്നോന്നി റോഡിൽ കടലാടിമറ്റത്ത് സ്കൂട്ടർ യാത്രികനായ യുവാവിനെ ഇടിച്ചിട്ട് വാഹനം നിർത്താതെ പോയി. അപകടത്തിൽ കുന്നോന്നി വെങ്ങാട്ട് മജേഷിന് ഗുരുതര പരിക്കേറ്റു. ഒരു കാൽ ഒടിഞ്ഞു തൂങ്ങിയ മജീഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



.വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെ കടലാടിമറ്റത്ത് കരിയാപുരിടം സിബിയുടെ വീടിന് മുന്നിലായിരുന്നു അപകടം. ഇതുവഴി എത്തിയവരാണ് അപകടത്തിൽ പരിക്കേറ്റ ചോരയിൽ കുളിച്ച മജേഷിനെ റോഡരികിൽ കണ്ടത്. വാഹനമെത്തിച്ച് മജേഷിനെ ആശുപത്രിയിലേക്ക് മാറ്റി. ഈരാറ്റുപേട്ട പോലീസും സ്ഥലത്തെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഈ സമയത്ത് കടന്നുപോയ വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments