Latest News
Loading...

ശ്രദ്ധേയമായി എജ്യൂ -എക്സ്പോ



എസ് എസ് എൽ സി, പ്ലസ് ടു , ഡിഗ്രി കഴിഞ്ഞവർക്ക് ഉന്നത വിദ്യാഭ്യാസത്തിന് മാർഗ നിർദേശമൊരുക്കാൻ സംഘടിപ്പിച്ച  എജ്യൂക്കേഷൻ ആന്റ് കരിയർ  എക്സിബിഷൻ  വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 

 ഈരാറ്റുപേട്ട പി.റ്റി എം എസ് ഓഡിറ്റോറിയത്തിൽ  പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ എംഎൽഎ ഫ്യൂച്ചർ സ്റ്റാർ എഡ്യൂക്കേഷൻ പ്രോജക്ടും ഈരാറ്റുപേട്ട ഇ ഫോമും ചേർന്നാണ് പ്രദർശനം
സംഘടിപ്പിച്ചത്. 

    കരിയർ ഗുരു എം എസ് ജലീൽ, ഡോ എസ് വെങ്കിടേശ്വരൻ , തസ്നി മാഹിൻ , ഡോ ആൻസി ജോസഫ് മുഹമ്മദ് ഷബാബ്എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു.

.

 പ്രശസ്ത മെന്റലിസ്റ്റ് അനന്തു അവതരിപ്പിക്കുന്ന മെന്റലിസം ഷോയും  പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം സ്റ്റാളുകളും  സജ്ജീകരിച്ചിരുന്നു .  ഉൽഘാടന  പ്രോഗ്രാമിൽ പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റൽ കുളത്തുങ്കൽ അദ്ധ്യക്ഷനായി. ആസൂത്രണ ബോർഡ് അംഗവും സഞ്ചാരിയുമായ സന്തോഷ് ജോർജ് കുളങ്ങര ഓൺലൈനിൽ ഉൽഘാടനം ചെയ്തു.



ഈരാറ്റുപേട്ട നഗരസഭ ചെയർ പേഴ്സൺ സുഹുറാ അബ്ദുൽ ഖാദർ, അരുവിത്തുറ സെന്റ് ജോർജ് കോളേജ് ബർസാർ കോർഡിനേറ്റർ ഫാദർ . ബിജു കുന്നക്കാട്ട്
എം ഇ എസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എ എം റഷീദ്, വി എം സിറാജ്
പ്രൊഫ. ബിനോയി സി ജോർജ് . ഡോ. ആൻസി ജോസഫ് , എം എഫ് അബ്ദുൽ ഖാദർ, സുജ  എം ജി , പി.പി.എം നൗഷാദ്, റാഷിദ് ഖാൻ ഡി.എം, 
ഹുസൈൻ അമ്പഴത്തിനാൽ ഫയാസ് ഷക്കിൽ എന്നിവർ സംസാരിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments