Latest News
Loading...

നേഴ്സസ് ദിനം ചക്കാമ്പുഴ SH ഹോസ്പിറ്റലിലെ സിസ്‌റ്റേഴ്സിനോടൊപ്പം





   ചക്കാമ്പുഴ : അന്താരാഷ്ട്ര നേഴ്സസ് ദിനമായ മെയ് 12ന് ചക്കാമ്പുഴ SH ഹോസ്പിറ്റലിൽ SMYM പാലാ ഫൊറോനയിലെ യുവജനങ്ങൾ ഒന്നുചേർന്ന് നേഴ്സ്സ് ദിനം ആചരിച്ചു. ഫൊറോന പ്രസിഡന്റ്‌ സാജോ പി ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആശുപത്രിയിലെ നഴ്സുമ്മാരെല്ലാം പങ്കുചേരുകയും കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ചെയ്തു. 

.അതോടൊപ്പം 40 വർഷത്തിലധികമായി ആധുര രംഗത്ത് സേവനം ചെയ്തുകൊണ്ടിരിക്കുന്ന സി. ബെറ്റി ട്രീസാ SHനെ എസ്.എം.വൈ.എം പാലാ ഫൊറോന ഡയറക്ടർ റവ.ഫാ സെബാസ്റ്റ്യൻ ആലപ്പാട്ട് കോട്ടയിൽ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ഫൊറോന ജോയിന്റ് ഡയറക്ടർ സി. ആൻസ് SH, വൈസ് പ്രസിഡന്റ് ഫ്രേയ അബ്രാഹം, ജനറൽ സെക്രട്ടറി റ്റിന്റസി ബാബു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഫൊറോനയിലെ മറ്റ് ഭാരവാഹികളും വിവിധ യൂണിറ്റിലെ യുവജനങ്ങളും പ്രോഗ്രാമിൽ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments