Latest News
Loading...

ദളിത് ഫ്രണ്ട് അംബേദ്കർ ജയന്തി ആചരിച്ചു




 പാലാ: പിന്നോക്ക സമൂഹത്തിന് കൂടുതൽ ക്ഷേമം ഉറപ്പാക്കുന്ന വിധം പദ്ധതികൾ ആവിഷ്കരിക്കപ്പെടേണ്ടതുണ്ടെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി.പറഞ്ഞു. പിന്നോക്ക ക്ഷേമത്തിനു വേണ്ടി കർഷക തൊഴിലാളി പെൻഷൻ മുതൽ കാരുണ്യാ ചികിത്സാ പദ്ധതി വരെയുള്ള പദ്ധതികളും അസംഘടിത സമൂഹങ്ങൾക്കായി ക്ഷേമനിധികളും നടപ്പാക്കിയത് കേരള കോൺഗ്രസ് നേതാവ് കെ.എം.മാണിയാണെന്ന് അദ്ദേഹം പറഞ്ഞു. 

ഭരണഘടനാ ശില്പി ഡോ.ബി.ആർ.അംബേദ്കറുടെ ജയന്തി ആഘോഷ സമാപന സമ്മേളനം പാലായിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കേരള ദളിത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് രാമചന്ദ്രൻ അള്ളുംപുറം അദ്ധ്യക്ഷത വഹിച്ചു.സർക്കാർ ജോലിക്കായുള്ള സംവരണ ക്രമത്തിൽ കാലോചിതമായ മാററങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്ന് യോഗം ആവശ്യപ്പെട്ടു.

വൈക്കത്ത് സവർണ്ണ പീഢനത്തിന് ഇരയായ ദളിത് വിഭാഗക്കാരനായ ആമയാടി തേവന് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദളിത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് ഉഷാലയം ശിവരാജൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ:ജോസ് ടോം, ബേബി ഉഴുത്തുവാൽ, എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, സിജു സെബാസ്റ്റ്യൻ, മഞ്ജു ബിജു, കെ പി .പീറ്റർ, കെ കെ ബാബു, സിബി അഗസ്റ്റിൻ സനിൽ പാല , ചെങ്ങളം ജോർജ്, ലാലു മലയിൽ, രാജു കുഴിവേലി, ജോസുകുട്ടി പൂവേലി, ജയ്സൺ മാന്തോട്ടം, മാത്യു കുട്ടി കുഴിഞ്ഞാലി, ജോർജ് വേരാനാകുന്നേൽ തുടങ്ങിയ നേതാക്കൾ സംസാരിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments