Latest News
Loading...

സ്‌നേഹദീപം പതിനഞ്ചാം സ്‌നേഹവീടിന്റെ താക്കോല്‍സമര്‍പ്പണം നാളെ


കിടങ്ങൂര്‍: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള പതിനഞ്ചാം സ്‌നേഹവീടിന്റെ താക്കോല്‍സമര്‍പ്പണം കിടങ്ങൂര്‍ പഞ്ചായത്തിലെ കിടങ്ങൂര്‍ സൗത്തില്‍ നാളെ ഉച്ചക്കഴിഞ്ഞ് 3 ന് നടത്തപ്പെടുന്നതാണ്. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. താക്കോല്‍സമര്‍പ്പണം നടത്തും. ബി.സി.എം. കോളജ് മുന്‍അധ്യാപകന്‍ പ്രൊഫ. ഡോ. എം.കെ. ലൂക്കാ അധ്യക്ഷത വഹിക്കും. കിടങ്ങൂര്‍ പഞ്ചായത്തില്‍ സ്‌നേഹദീപം പദ്ധതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന രണ്ടാം സ്‌നേഹവീടാണ് ഇത്. കിടങ്ങൂര്‍ പഞ്ചായത്തിലെ മൂന്നാം സ്‌നേഹവീടിന്റെ നിര്‍മ്മാണം ചെമ്പിളാവിലും നാലാം സ്‌നേഹവീടിന്റെ നിര്‍മ്മാണം കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളജിനു സമീപവും അഞ്ചാം സ്‌നേഹവീടിന്റെ നിര്‍മ്മാണം പടിഞ്ഞാറേ കൂടല്ലൂരും പൂര്‍ത്തീകരിച്ചു വരുന്നു. 
.കൂടല്ലൂര്‍ തയ്യില്‍ കുടുംബാംഗങ്ങള്‍ സംഭാവന നല്കിയ സ്ഥലത്ത് നിര്‍മ്മിക്കുന്ന ആറാം സ്‌നേഹവീടിന്റെ നിര്‍മ്മാണം കിഴക്കേ കൂടല്ലൂരും ആരംഭിച്ചിരിക്കുകയാണ്. 
കിടങ്ങൂര്‍ പഞ്ചായത്തില്‍ സ്‌നേഹദീപം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് 5 മാസം പിന്നിട്ടിരിക്കുകയാണ്. കിടങ്ങൂരില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്കായി 300 പേരുടെ വാട്‌സാപ്പ് കൂട്ടായ്മയാണ് നിലവിലുള്ളത്. ഈ കൂട്ടായ്മയില്‍ ഉള്ള അംഗങ്ങള്‍ പ്രതിമാസം നല്കുന്ന ആയിരം രൂപ വീതമുള്ള തുകയും ബ്രില്യന്റ് ഡയറക്ടര്‍ സന്തോഷ് കുമാര്‍ ബി., ബി.സി.എം. കോളജ് മുന്‍ അധ്യാപകന്‍ പ്രൊഫ. എം.കെ. ലൂക്കാ എന്നിവര്‍ ഒരു വീട് നിര്‍മ്മിക്കുന്നതിനാവശ്യമായ മുഴവന്‍ തുക വീതവും നല്കുകയുണ്ടായി. 


കൂടാതെ കൂടല്ലൂര്‍ തയ്യില്‍ കുടുംബാംഗങ്ങള്‍ 2 വീട് നിര്‍മ്മിക്കുന്നതിനുള്ള സ്ഥലവും 2 വീടുകളുടെ നിര്‍മ്മാണത്തിനുള്ള 8 ലക്ഷം രൂപയും നല്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. 17 അംഗഭരണസമിതിയുടെ നേതൃത്വത്തിലാണ് കിടങ്ങൂരില്‍ സ്‌നേഹദീപം പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഓരോ വീടിന്റെയും നിര്‍മ്മാണത്തിനായി രൂപീകരിക്കുന്ന സബ്കമ്മറ്റിയും ഉത്തരവാദിത്വത്തിലാണ് വീടുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അടുത്ത ഡിസംബര്‍ മാസത്തിനു മുമ്പ് കിടങ്ങൂര്‍ പഞ്ചായത്തില്‍ 20 വീടുകളെങ്കിലും നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്ന് സ്‌നേഹദീപം സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍, സെക്രട്ടറി ഗിരീഷ് കുമാര്‍ ഇലവുങ്കല്‍, ട്രഷറര്‍ എം. ദിലീപ് കുമാര്‍ എന്നിവര്‍ പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments