Latest News
Loading...

പാലാ നഗരസഭ - ബഡ്ജറ്റ് ചര്‍ച്ച നടന്നു

പാലാ ചെയര്‍പേഴ്‌സന്റെ ബഡ്ജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനങ്ങള്‍ വെറുതെ കൈയ്യടിക്കു വേണ്ടി മാത്രമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റിലെ നടപ്പിലാക്കാത്ത നിരവധി പ്രഖ്യാപനങ്ങള്‍ ചൂണ്ടിക്കാട്ടി ചെയര്‍പേഴ്‌സന്റെ ഈ ബഡ്ജറ്റ് കയ്യടിക്കുവേണ്ടിയുള്ള വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി പറഞ്ഞു.

പുതിയ റോഡ് നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കുക, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മാണത്തിനുള്ള പി.എം.എ.വൈ. ഫണ്ട് ഉയര്‍ത്തുക, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള അപര്യാപ്തമായ സ്‌കോളര്‍ഷിപ്പ് തുക വര്‍ദ്ധിപ്പിക്കുക, അംഗന്‍വാടി കെട്ടിട നിര്‍മ്മാണത്തിന് ബഡ്ജറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന 10 ലക്ഷം രൂപ 12-ാം വാര്‍ഡിന് അനുവദിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പ്രൊഫ.സതീശ് ചൊള്ളാനി മുന്നോട്ടുവച്ചു.


.ബഡ്ജറ്റിലെ വിവിധ പദ്ധതികള്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന തുകയും ഭരണ സമിതി തയ്യാറാക്കിയ 2023-24 ലെ പ്രോജക്ട് ലിസ്റ്റിലെ തുകയും തമ്മില്‍ യാതൊരു സാമ്യവുമില്ലാതെ അലംഭാവത്തോടെ ബഡ്ജറ്റ് തയ്യാറാക്കി.

നഗരത്തിലെ ലോഡ്ജുകളിലെയും കെട്ടിടങ്ങളിലെയും മാലിന്യം ഓടയില്‍കൂടി ഒഴുകി മീനച്ചിലാറ്
മലീനസമാക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. നഗരസഭയിലെ കോംപ്ലക്‌സുകള്‍ പണിയുന്നതിന് KURDFC ല്‍ നിന്നും എടുത്ത വായ്പകളുടെ നിജസ്ഥിതിയെക്കുറിച്ച് യാതൊരു പരാമര്‍ശവും ബഡ്ജറ്റില്‍ രേഖപ്പെടുത്താത്തത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments