Latest News
Loading...

സിറ്റിസൺസ് ക്ലൈമറ്റ് എഡ്യുക്കേഷൻ സെന്റർ ഉദ്ഘാടനം

കാലാവസ്ഥാമാറ്റത്തിന്റെ തിക്താനുഭവങ്ങളാണ് പ്രധാനമായും അതിനായുള്ള പ്രാദേശീക പ്രവർത്തനസഖ്യങ്ങൾക്ക് പ്രേരണയാകുന്നത് എന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ചിന്റെ ഡയറക്ടർ ഡോ. എസ്. അഭിലാഷ് പറഞ്ഞു. മീനച്ചിൽ നദീസംരക്ഷണസമിതിയുടെയും മീനച്ചിൽ നദീ - മഴ നിരീക്ഷണ ശൃംഖലയുടെയും പിന്തുണയോടെ പൂഞ്ഞാർ ഭൂമികയിൽ സിറ്റിസൺസ് ക്ലൈമറ്റ് എഡ്യുക്കേഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതസാഹചര്യങ്ങൾ അനുസരിച്ച് കാലാവസ്ഥാ പ്രതിസന്ധികൾ ഓരോരുത്തരെയും ബാധിക്കുന്നതിലും വ്യത്യാസമുണ്ട്. അതിൽ ചിലപ്പോഴൊക്കെ അസമത്വങ്ങളുമുണ്ട്. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ അതുകൊണ്ടുകൂടിയാണ് പ്രാദേശിക മുൻകൈകൾ കൂടുതൽ അനുയോജ്യമാകുന്നത്. ശാസ്ത്ര സമൂഹത്തിന്റെയും പ്രാദേശിക ഭരണസംവിധാനങ്ങളുടെയും ജനകീയ മാതൃകകളുടെയും കൂട്ടായ പ്രവർത്തനത്തിനാണ് പ്രസക്തി ഏറെയുള്ളത് എന്നും ഡോ. അഭിലാഷ് പറഞ്ഞു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ അദ്ധ്യക്ഷത വഹിച്ചു. 
.മീനച്ചിൽ നദീ - മഴ നിരീക്ഷണ ശൃംഖലയിലെ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് തല സന്നദ്ധപ്രവർത്തകർക്ക് തിരിച്ചറിയൽ കാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. ഡോ. അഭിലാഷ് എസ്. നെ മീനച്ചിൽ നദീസംരക്ഷണസമിതി പ്രസിഡന്റ് ഡോ.എസ്.രാമചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ഡിപാർട്ട്മെന്റ് ഓഫ് മറൈൻ ജിയോളജി & ജിയോഫിസിക്സ് അസ്സി. പ്രൊഫസർ ഡോ.അജയ്കുമാർ, എബി ഇമ്മാനുവൽ, സെബാസ്റ്റ്യൻ ജോർജ് പ്ലാത്തോട്ടം, ടോണി പുതിയാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments