Latest News
Loading...

ഉള്ളനാട് ആശുപത്രിക്ക് കേന്ദ്ര അവാർഡ്

കേന്ദ്രസർക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ആശുപത്രികളിലെ ശുചിത്വ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന 2021-22 ലെ കായകൽപ്പ് അവാർഡ് ളാലം ബ്ലോക്ക് പഞ്ചായത്ത് ഉള്ളനാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. സർക്കാർ ആശുപത്രികളിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനോടൊപ്പം അവ ഗുണമേന്മയുള്ളതും ജനസൗഹൃദപരവുമാക്കി മാറ്റുന്നതിനും സാധിച്ചതിനാണ് അവാർഡ് ലഭ്യമായത്. പുരസ്കാര പത്രവും ഒരു ലക്ഷം രൂപയുമാണ് ലഭിച്ചത്. കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച സാമൂഹ്യാരോഗ്യ കേന്ദ്രമായാണ് ഉള്ളനാട് ആശുപത്രിയെ തെരഞ്ഞെടുത്തത്.



.നിലവിൽ സൗജന്യമായി മരുന്ന് വിതരണം, പാലിയേറ്റീവ്, സെക്കൻഡറി പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടന്ന് വരുന്നു. 2021-22 വർഷം 40 കിഡ്നി രോഗികൾക്കായി 12 ലക്ഷം രൂപാ ചെലവഴിക്കുകയുണ്ടായി.

2023 മാർച്ച് 24 ന് തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാനതലത്തിലുള്ള കായകൽപ്പ് അവാർഡ് ചടങ്ങിൽ ബഹു. ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് ൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റാണി ജോസ് പുരസ്കാരം ഏറ്റ് വാങ്ങി. ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീ. ആനന്ദ് മാത്യു സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ശ്രീ. ജോസ് തോമസ്, ശ്രീമതി. ലിസമ്മ ബോസ്, ശ്രീമതി. അനില മാത്തുക്കുട്ടി അംഗങ്ങളായ ബിജു പി കെ, സെബാസ്റ്റ്യൻ കട്ടയ്ക്കൽ, ജോസി ജോസഫ്, ഷീലാ ബാബു, ആശുപത്രിയിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments