Latest News
Loading...

രാമപുരം പഞ്ചായത്ത് കമ്മറ്റിയില്‍ അടിപൂരം !

രാമപുരം ഗ്രാമപഞ്ചായത്തില്‍   ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി. തടയണയ്ക്ക് ഷട്ടർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സംഘര്‍ഷാവസ്ഥയിലേയ്ക്ക് നീങ്ങിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗുണ്ടാരാജ് കളിക്കുകയാണെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. 

ചെക്ക് ഡാമിന് ഷട്ടർ സ്ഥാപിക്കുന്ന പദ്ധതി പഞ്ചായത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാതെ, റിവിഷന്‍ കമ്മറ്റി അംഗീകരിക്കാത്ത പദ്ധതി ഡിപിസിയില്‍ സമര്‍പ്പിച്ച് വ്യാജമായി അംഗീകാരം നേടിയെന്ന തര്‍ക്കമാണ് ഉന്തിലും തള്ളിലും കലാശിച്ചത്. കിഴതിരി വാര്‍ഡിലെ 5-ല്‍ 2 തടയണകള്‍ക്ക് ഷട്ടറില്ല. ഷട്ടറിന് തകരാറില്ലാത്ത തടയണയ്ക്ക് മെയിന്റനന്‍സിനായി 50000 രൂപ പാസാക്കിയെന്നാണ് ആരോപണം. കമ്മറ്റി പാസാക്കിയെന്നത് വ്യാജരേഖയുണ്ടാക്കിയെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. 


3-ാം വാര്‍ഡിലെ ഷട്ടറില്ലാത്ത തടയണയ്ക്ക് ഈ പണം ഉപയോഗിക്കണമെന്ന് വാര്‍ഡ് മെംബര്‍ ജോഷി കുമ്പളത്ത് ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം ആരംഭിച്ചത്. വൈസ് പ്രസിഡന്റിന്റെ ഭീഷണി അതിരുകടന്നതോടെയാണ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതെന്ന് യുഡിഎഫ് പറയുന്നു. തട്ടിക്കയറിയ ചില അംഗങ്ങളെ മറ്റുള്ളവര്‍ പിടിച്ചുമാറ്റി. 

വീഡിയോ കാണാം: Facebook 

അതേസമയം, പണം അനുവദിച്ചത് കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ ആണെന്ന് വൈസ് പ്രസിഡൻറ് സമ്മതിക്കുന്നു. മാർക്കറ്റിന് സമീപത്തെ ചെക്ക് ഡാമിന് ഷട്ടർ വേണമെന്ന് വൈകുമെന്ന് ആവശ്യം പിന്നീട് അംഗീകരിക്കുകയായിരുന്നു. ചർച്ച ചെയ്യാത്ത തന്നെ ചെറിയ തുക അനുവദിക്കാനുള്ള അധികാരം ഉണ്ടെന്ന് വൈസ് പ്രസിഡൻറ് സണ്ണി പൊരുന്നകോട്ട് പറഞ്ഞു. മുൻപ് 71ആം സ്ഥാനത്ത് ആയിരുന്ന പഞ്ചായത്ത് ഇപ്പോൾ പദ്ധതി നിർവഹണത്തിൽ 21 ആം സ്ഥാനത്ത് എത്തി. ഭരണം നഷ്ടമായതിലും വികസന കാര്യങ്ങളിൽ ഭരണസമിതി മുന്നേറുന്നതിലും ഉള്ള അസൂയയാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് പിന്നിലെന്നും സണ്ണി പറഞ്ഞു. ഡയസിനടുത്തെത്തി വാക്കേറ്റത്തിന് മുതിരുമ്പോൾ തിരിച്ച് പ്രതിഷേധിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിലാണ് ബഹളം അവസാനിച്ചത്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments