Latest News
Loading...

ബൈബിള്‍ കണ്‍വന്‍ഷന് നാളെ പന്തല്‍ ഉയര്‍ന്നുതുടങ്ങും

ഡിസംബര്‍ 19 -ന് ആരംഭിക്കുന്ന പാലാ രൂപത 40-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം ചൊവ്വാഴ്ച നടക്കും. കണ്‍വന്‍ഷന്‍ നടക്കുന്ന പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ വൈകുന്നേരം 5-ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വദിച്ച് കാല്‍നാട്ട് കര്‍മ്മം നിര്‍വ്വഹിക്കും.


മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, പ്രോട്ടോ സിഞ്ചെല്ലൂസ് ജോസഫ് തടത്തില്‍, വികാരി ജനറാളന്മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, പാലാ കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, അരുണാപുരം പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായില്‍, സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് മംഗലത്ത്, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാ ട്ടുമേടയില്‍, ഷലോം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പഴയപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് കണ്‍വന്‍ഷന്‍ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍), ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ (ജനറല്‍ കണ്‍വീനര്‍), ഫാ. കുര്യന്‍ മറ്റം (ക്യാപ്റ്റന്‍ വോളന്റിയേഴ്‌സ്), ഇവാഞ്ചലൈസേഷന്‍, കരിസ്മാറ്റിക് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments