Latest News
Loading...

മണ്ഡല മകരവിളക്ക് തീർത്ഥാടന സമാരംഭം

പാലാ കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് തീർത്ഥാടന സമാരംഭവും തത്വമസി അന്നദാന പദ്ധതി ഉദ്ഘാടനവും വിശ്വമോഹനമെന്ന പേരിൽ നടന്നു. ദേവസ്വം പ്രസിഡന്റ് സിപി ചന്ദ്രൻനായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ശബരിമല മേൽശാന്തി ബ്രഹ്മശ്രീ വികെ ജയരാജ് പോറ്റി ഉദ്ഘാടനം നിർവഹിച്ചു. 

.ഭാഗവതാചാര്യൻ ബ്രഹ്മശ്രീ പുത്തില്ലം മധു നാരായണൻ നമ്പൂതിരി തത്വമസി അന്നദാന പദ്ധതി സമർപ്പണവും ബ്രഹ്മശ്രി തോട്ടം ശിവകരൻ നമ്പൂതിരി ആശംസയും അറിയിച്ചു. എസ്ഡി സുരേന്ദ്രൻനായർ , സാജൻ എടച്ചേരിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുക്കാൻ ധാരാളം ഭക്തജനങ്ങളും എത്തിയിരുന്നു. വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ പ്രസാദ മന്ദിരത്തിൽ നിലവിളക്ക് തെളിയിച്ച് അന്നദാനം ആരംഭിച്ചു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments