കേരള പിറവിയോടനുബന്ധിച്ച് പൂഞ്ഞാർ പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ നടന്ന പൈതൃകം 2022 ശ്രദ്ധയമായി. കേരളത്തിൻ്റെ സാസ്ക്കാരിക തനിമ വിളിച്ചോതുന്ന പരിപാടികളാണ് സ്കൂൾ സംഘടിപ്പിച്ചത്. പൂഞ്ഞാർ തെക്കേക്കക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് മാത്യു പൈതൃകം 2022 ഉദ്ഘാടനം ചെയതു.
പുതു തലമുറക്ക് പഴമയെ അടുത്തറിയാനുള്ള അവസരമായിരുന്നു പൈതൃകം 2022. സാംസ്ക്കാരിക സമ്പന്നതയിലും വിദ്യാഭ്യാസ നിലവാരത്തിലുമെല്ലാം ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയായ കൊച്ചു കേരളത്തിൻ്റെ ജൻമദിന ആഘോഷം പൈതൃകം 2022 എന്ന പേരിൽ സെൻ്റ് അഗസ്റ്റിൻ സ്ഹൈസ്കൂൾ വ്യത്യസ്തമാക്കി. പുതു തലമുറക്ക് പഴമയെ അടുത്തറിയാനുള്ള അവസരം കൂടിയായിരുന്നു പൈതൃകം 2022 .
.കാലാനുസൃതമാറ്റത്തിനൊപ്പം പുതു തലമുറയും സഞ്ചരിച്ചപ്പോൾ നമ്മിൽ അകന്ന് തുടങ്ങിയ തനത് കല കലകളുടെ പുനരാവിഷ്ക്കരണം, പ്രായഭേദമില്ലാതെ ഫാസ്റ്റ്ഫുഡിനെയും ജംങ്ക് ഫുഡിനെയും പ്രണയിക്കുന്ന ഇക്കാലത്ത് നമ്മുടെ പൂർവ്വികരുടെ ആരോഗ്യ രഹസ്യമായിരുന്ന നാടൻ ഭക്ഷണവിഭവങ്ങളുടെ മേള, തൊടിയിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന ഔഷധസസ്യങ്ങളുടെ പ്രദർശനം അങ്ങനെ അക്ഷരാർത്ഥത്തിൽ പഴമയിലേക്കൊരു തിരിഞ്ഞ് നോട്ടമായിരുന്നു പൈതൃകം 2022.
സ്കൂൾ മാനേജർ ഫാദർ മാത്യു പാറ തൊട്ടി അധ്യക്ഷത വഹിച്ചു. അലോഷ്യസ് എബ്രാഹം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ്, PTA പ്രസി.സജി, വാർഡ് മെംബർ പി.യു വർക്കി, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു. പുരാവസ്തു പ്രദർശനം, നാടൻ ഭക്ഷ്യമേള, ഫോട്ടോ പ്രദർശനം, കലാ സാംസ്കാരിക പരിപാടികൾ, നാടൻ കലാരൂപങ്ങളുടെ പ്രദർശനം തുടങ്ങിയവ പൈതൃകം 2022 ൻ്റെ ഭാഗമായിരുന്നു.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments