Latest News
Loading...

ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ ചങ്ങലപ്രസംഗവും റാലിയും


പാതാമ്പുഴ: മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ വിദ്യാർത്ഥികൾ ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി പാതാമ്പുഴയിലേയ്ക്ക് റാലി നടത്തി. പൊതുസമ്മേളനം ഈരാറ്റുപേട്ട പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.ജി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. 


.ഈരാറ്റുപേട്ട പോലീസ് അസ്സിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിനോയി തോമസ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾ ലഹരിക്കെതിരെ നടത്തിയ ചങ്ങലപ്രസംഗം ശ്രദ്ധേയമായി. റാലിയിൽ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും പങ്കാളികളായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസ്മേരി, പി.റ്റി.എ പ്രസിഡന്റ് ജോർജുകുട്ടി കുഴിവേലിപ്പറമ്പിൽ , ജനസമിതി അംഗങ്ങളായ വി.എം.അബ്ദുള്ളാഖാൻ , ലിനോ വലിയപരയ്ക്കാട്ട്, എബി ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു. റ്റിജോ വെള്ളേടത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments