Latest News
Loading...

ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

തിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ മലപ്പുറം വരെ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികയെുളള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതതയെന്നാണ് പ്രവചനം. വ്യാഴാഴ്ച എറണാകുളം മുതല്‍ കാസര്‍ഗോഡ് ജില്ല വരെയുള്ള സ്ഥലങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയിലും ശക്തമായ മഴ ചിലയിടങ്ങളിൽ രേഖപ്പെടുത്തുന്നുണ്ട്. തലനാട് പഞ്ചായത്തിൽ ഉച്ചയ്ക്കുശേഷം അതിശക്തമായ മഴ രേഖപ്പെടുത്തി. മേലടുക്കത്ത് നിന്നുള്ള ദൃശ്യം ചുവടെ.

Post a Comment

0 Comments