Latest News
Loading...

കേണൽ ജി വി രാജ അനുസ്മരണം

കായിക കേരളത്തിന്റെ പിതാവ് കേണൽ ജി വി രാജയുടെ ജന്മദിനത്തിൽ പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന അനുസ്മരണ പരിപാടി മാനേജർ എൻ മുരളീധരവർമ്മ ഉദ്ഘാടനം ചെയ്തു.

 രാവിലെ കേണൽ ജി വി രാജ സ്റ്റേഡിയത്തിൽ നിന്ന് കായികതാരങ്ങൾ നടത്തിയ ദീപശിഖാ പ്രയാണം സ്കൂളിൽ സമാപിച്ചു.

തുടർന്നു നടന്ന അനുസ്മരണ പരിപാടിയിൽ ദ്രോണാചാര്യ കെ പി തോമസ് മാഷ്, പ്രിൻസിപ്പൽ ജോൺസൻ ജോസഫ്, ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാൽ, ജോസിറ്റ് ജോൺ, രാജാസ് തോമസ്, രാജേഷ് കർത്താ, എ ആർ അനുജാവർമ്മ, ആർ രാജേഷ് പി ബി, പി ആർ ഗോദവർമ്മ രാജാ തുടങ്ങിയവർ ശ്രദ്ധാഞ്‌ജലി അർപ്പിച്ചു

Post a Comment

0 Comments