Latest News
Loading...

പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നുവെന്ന് എബിവിപി



അർദ്ധരാത്രിയിൽ എബിവിപി പ്രവർത്തകരുടെ    വീടുകളിൽ കയറി റെയ്ഡ് നടത്തുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കള്ളക്കേസിൽ കുടുക്കുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി എബിവിപി നേതൃത്വം കുറ്റപ്പെടുത്തി.

         ചെവ്വാഴ്ച രാത്രിയിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പോലീസ്എബിവിപി പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തി. ജില്ല പ്രസിഡന്റ്‌ സനന്ദൻ, കാണക്കാരി സ്വദേശി സജിത്ത്
ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് വീടുകളിൽ കയറി അറസ്റ്റ് ചെയ്തു.ക്യാമ്പസുകളിൽ എസ്എഫ്ഐ പ്രവർത്തകർ നിരന്തരം അക്രമം നടത്തിയിട്ടും അവർക്കെതിരെ ഇതുവരെ ഒരു നടപടി സ്വീകരിക്കുകയോ കേസെടുക്കുകയോ ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല.

         പോളി ടെക്നിക് കോളേജിൽ പുതിയതായി വന്ന വിദ്യാർത്ഥികളെ
എബിവിപി പ്രവർത്തകർ
സ്വീകരിക്കുന്ന പരിപാടിയിൽ കയറി
എസ്എഫ്ഐ, ഡിവൈഎഫ്ഐക്കാർ സംഘർഷമുണ്ടാക്കിയിരുന്നു. ഇതുമായി ബന്ധപെട്ട് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം  ഉണ്ടായെങ്കിലും പോലീസ്
എബിവിപി പ്രവർത്തകരെ തെരഞ്ഞു
 പിടിച്ച് കേസെടുക്കുകയാണ്. സിപിഎം നേതൃത്വം നൽക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് അറസ്റ്റെന്നും ജാമ്യം കിട്ടാത്തവകുപ്പ് ചേർത്താണ് കേസെടുക്കുന്നതെന്നും എബിവിപി കുറ്റപ്പെടുത്തി.

            എബിവിപി പ്രവർത്തകരെ
കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുന്ന നടപടി പോലീസ് അവസാനിപ്പിക്കണമെന്നും പ്രവർത്തകരെ ഉടൻ വിട്ടയക്കണമെന്നും ജില്ല സെക്രട്ടറി അക്ഷയ് വിനോദ് ആവിശ്യപെട്ടു.

Post a Comment

0 Comments