Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്ത് പ്രതിഭാസംഗമം 2022

 തീക്കോയി ഗ്രാമപഞ്ചായത്തിൽ പ്രതിഭാ സംഗമം 2022 പ്രോഗ്രാം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു .ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങ് ആന്റോ ആന്റണി എംപി  ഉദ്ഘാടനം ചെയ്തു. കഠിനാധ്വാനത്തിലൂടെ മാത്രമേ ജീവിതത്തിൽ ഉന്നത വിജയം കൈവരിക്കാനാവുയെന്ന്‌ ആന്റോ ആന്റണി എം പി.  ഉദ്ഘാടന വേളയിൽ അഭിപ്രായപ്പെട്ടു. 

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും 100% വിജയം നേടിയ സ്കൂളുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഓമന ഗോപാലനും വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവർക്ക് ജില്ലാ പഞ്ചായത്ത് മെമ്പർമാരായ  അഡ്വക്കേറ്റ് ഷോൺ ജോർജ്,  ശ്രീമതി പി ആർ അനുപമ എന്നിവരും ഉപഹാരങ്ങൾ സമർപ്പിച്ചു.

. ചടങ്ങിൽ   ബാബു തോമസ്, പ്രിൻസിപ്പാൾ സെന്റ് മേരീസ് എച്ച്എസ്എസ് തീക്കോയി, ജോണിക്കുട്ടി എബ്രഹാം ഹെഡ്മാസ്റ്റർ, സെന്റ് മേരിസ് എച്ച്എസ്എസ് തീക്കോയി, ജോ സെബാസ്റ്റ്യൻ ഹെഡ്മാസ്റ്റർ, സെന്റ് ആന്റണീസ് എച്ച്എസ് വെള്ളികുളം, ദാമോദരൻ കെ, സൂപ്രണ്ട് ഗവൺമെന്റ് ടി എച്ച്എസ് തീക്കോയി, വൈസ് പ്രസിഡന്റ് ശ്രീമതി മാജി തോമസ്,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  ബിനോയ് ജോസഫ്,  മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ സിറിൾ റോയ്,  റ്റി.ആർ സിബി, ശ്രീമതി മാളു ബി മുരുകൻ, കവിത രാജു, ശ്രീ രതീഷ് പി എസ്,  ദീപ സജി,  അമ്മിണി തോമസ്,  നജീമ പരികൊച്ച്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി  ആർ സുമ ഭായി അമ്മ, കുടുംബശ്രീ സിഡിഎസ് പ്രസിഡന്റ് ഷേർലി ഡേവിഡ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments