കിടങ്ങൂർ ടൗണിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ . പ്രതിയായ ചെങ്ങന്നൂർ സ്വദേശി വളയം കണ്ടത്തിൽ കിരൺ ഷാജിയെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റു ചെയ്തത്.
.CCTV ദൃശ്യങ്ങളും സഞ്ചാരപഥങ്ങളും കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ചെങ്ങന്നൂർ സ്വദേശി വളയം കണ്ടത്തിൽകിരൺ ഷാജിയെ കിടങ്ങൂർ പോലീസ് അറസ്റ്റു ചെയ്തത്. പാലാ Dysp ഗിരീഷ് P സാരഥിയുടെ നിർദ്ദേശപ്രകാരം കിടങ്ങൂർ SHO KRബിജു ടl കുര്യൻ മാത്യം ടl ഗോപകുമാർ SCP O സുനിൽകുമാർ CP 0 ജോസ് ചന്ദർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത് . പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
.കിടങ്ങൂരിലെ വ്യാപാര സ്ഥാപന ഉടമ പുറത്തിറങ്ങിയ സമയത്ത് മേശവലിപ്പിൽ നിന്നും പണമെടുത്ത രീതി ഇയാൾ പോലീസിനോട് വിശദീകരിച്ചു. പണമെടുത്ത ശേഷം ഒരു ഓട്ടോ റിക്ഷയിൽ കയറിയാണ് രക്ഷപെട്ടത്. ഇതുവഴിയുള്ള അന്വേഷണത്തിൽ ഏറ്റുമാനൂരിലെത്തിയ ശേഷം മറ്റൊരു ഓട്ടോയിൽ കോട്ടയത്തേയ്ക പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
.തുടർന്ന് കോട്ടയത്ത് ഇയാൾ ഒരു മൊബൈൽ ഷോപ്പിൽ കയറി ഐ ഫോണിന്റെ വില തിരക്കിയതായും വിവരം ലഭിച്ചു. മറ്റൊരു കടയിൽ നിന്നും 67000 ത്തോളം രൂപ നൽകി ഫോൺ വാങ്ങുകയും ചെയ്തിരുന്നു. മൊബൈൽ ഫോൺ കട കളിൽ നിന്നും ലഭിച്ച വിവരങ്ങളിലൂടെയാണ് ചെങ്ങന്നൂരിലെ പ്രതിയെക്കുറിച്ച് വ്യക്തമായത്.
.ചെങ്ങന്നൂരിലെത്തി ഇയാളെ അറസ്റ്റു ചെയ്ത് പുതിയമോബെൽ ഫോണും പിടിച്ചെടുത്തു. ലുലുമാളിലടക്കം കയറി പണം ചെലവാക്കിയതിനു ശേഷം ബാക്കിയുണ്ടായിരുന്ന പണവും കണ്ടെടുത്തു. ബസ് യാത്രയ്കിടെ ഉറങ്ങിപ്പോയതിനെ തുടർന്ന് കിടങ്ങൂരിലിറങ്ങിയ ഇയാൾ തിരികെ പോകാനുള്ള പണം കൈവശമില്ലാത്ത സാചര്യത്തിലാണ് മോഷണം നടത്തിയതെന്ന് പറഞ്ഞു.

0 Comments